ശ്രീ​മൂ​ലം ആ​ധു​നി​ക മാ​ര്‍​ക്ക​റ്റ്; നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, October 28, 2021 10:26 PM IST
അ​ടൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ശ്രീ​മൂ​ലം മാ​ര്‍​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. കി​ഫ്ബി ഫ​ണ്ട് 2.32 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 22 മു​റി​ക​ള്‍ മു​റി​ക​ളു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ചി​ല്ലിം​ഗ് പ്ലാ​ന്‍റ് ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​ര​ദേ​ശ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഫി​ഷ്സ്റ്റാ​ള്‍, വെ​ജി​റ്റ​ബി​ള്‍ സ്റ്റാ​ള്‍, ശൗ​ചാ​ല​യം, മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് വ​രു​ന്ന​ത്. മ​ത്സ്യം വി​ല്‍​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നൊ​പ്പം അ​ത് സൂ​ക്ഷി​ക്കാ​നു​ള്ള ചി​ല്ലിം​ഗ് പ്ലാ​ന്‍റും ഇ​വി​ടെ സ​ജ്ജ​മാ​ക്കും. പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.