കോ​ട്ടാ​ങ്ങ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ആ​ധു​നി​ക​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, October 27, 2021 10:18 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ണി​ക്ക​ല്ലാ​യ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ട​വും ഗ്രീ​ൻ സ്റ്റു​ഡി​യോ​യു​ടെ​യും ലാം​ഗ്വേ​ജ് ലാ​ബി​ന്‍റെ​യും സിം​ഫ​ണി ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും വെ​ഞ്ച​രി​പ്പും തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നാ​ളെ നി​ർ​വ​ഹി​ക്കും.

രാ​വി​ലെ 9.30ന് ​വെ​ഞ്ചെ​രി​പ്പി​നേ തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ന​വ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തി​രു​വ​ല്ല ഡി​ഇ​ഒ പി.​ആ​ർ. പ്ര​സ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളാ​യ ഗ്രീ​ൻ സ്റ്റു​ഡി​യോ, കെ​സി​ബി​സി മാ​ധ്യ​മ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഏ​ഭ്ര​ഹാം ഇ​രു​ന്പ​നി​ക്ക​ലും എം​എ​സ്എം ലാം​ഗ്വേ​ജ് ലാ​ബ് മാ​ക്ഫാ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ചെ​റി​യാ​ൻ കോ​ട്ട​യി​ലും സിം​ഫ​ണി ലാ​ബ് പൂ​ർ​വ വി​ദ്യാ​ർ​ഥി ഫാ. ​കോ​ശി മ​ണ്ണി​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മെ​ത്രാ​ഭി​ഷേ​ക അ​നു​മോ​ദ​ന സ​ന്ദേ​ശം സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് മാ​ത്യു ന​ല്കും.

ജൂ​ബി​ലി സ്മ​ര​ണാ​ർ​ഥ​മാ​ണ് ഗ്രീ​ൻ സ്റ്റു​ഡി​യോ സ്കൂ​ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു. സ​മീ​പ പ്ര​ദേ​ശ​ത്തെ ആ​ദ്യ ഹൈ​സ്കൂ​ളാ​ണി​ത്. അ​ഡ്വ. മ​ണ്ണൂ​ർ കൃ​ഷ്ണ​ൻ നാ​യ​രും മ​റ്റും ചേ​ർ​ന്ന് ആ​രം​ഭി​ച്ച സ്കൂ​ൾ പി​ന്നീ​ട് തി​രു​വ​ല്ല രൂ​പ​ത ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചു​ങ്ക​പ്പാ​റ പ്ര​ദേ​ശ​ത്തെ ആ​ദ്യ പൊ​തു​സ്ഥാ​പ​നം കൂ​ടി​യാ​ണ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ.