ജില്ലയിൽ 464 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, October 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 464 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 463 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ191351 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 183806 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 368 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 185635 ആ​യി. നി​ല​വി​ൽ 4456 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 8277 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​ന്ന​ലെ 4034 സ്ര​വ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2378 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
മൂ​ന്നു മ​ര​ണം കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ഏ​ഴം​കു​ളം സ്വ​ദേ​ശി (40), അ​ടൂ​ര്‍ സ്വ​ദേ​ശി (60), ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.