സ​ഹ​ക​ര​ണ സീ ​ഫു​ഡ് ഹോ​ട്ട​ൽ അ​ടൂ​രി​ൽ
Wednesday, October 27, 2021 10:18 PM IST
ഉ​ദ്ഘാ​ട​നം നാളെ

​അ​ടൂ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​ഹ​ക​ര​ണ സീ ​ഫു​ഡ് ഹോ​ട്ട​ൽ അ​ടൂ​രി​ൽ ആ​രം​ഭി​ക്കു​ന്നു. സ​ഹ​ക​ര​ണ വ​കു​പ്പ് ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ് ഹോ​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​ത്. പ​റ​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹോ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം. ക​ട​ൽ മ​ത്സ്യ​ങ്ങ​ളു​ടെ വി​വി​ധ ത​രം ഭ​ക്ഷ​ണം​ല​ഭ്യ​മാ​കും. ക​ട​ൽ മ​ത്സ്യ​ത്തെ കൂ​ടാ​തെ കാ​യ​ൽ മീ​നു​ക​ളും ല​ഭ്യ​മാ​കും. ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളാ​യ മ​ത്സ്യ​ഫെ​ഡ്, കെ​പ്‌​കോ, ചി​ക്ക​ൻ, മീ​റ്റ് പ്രോ​ഡ​ക്ട് ഓ​ഫ് ഇ​ന്ത്യ, ഹോ​ർ​ട്ടി​കോ​ർ​പ്, മി​ൽ​മ, അ​മൂ​ൽ, വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ണ്ണ എ​ന്നി​വ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​ണ് പ​റ​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ച​ത്.
നാളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടൂ​ർ ബൈ​പാ​സി​ലാ​ണ് കോ-​ഓ​പ്പ​റേ​റ്റീ​വ് സീ ​ഫു​ഡ് ഹോ​ട്ട​ൽ.