മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ 617 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക ത​ക​ർ​ച്ച
Wednesday, October 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഇ​തേ​വ​രെ ജി​ല്ല​യി​ൽ 41 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 781 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. വീ​ടു​ക​ളു​ടെ ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കെ​ടു​പ്പു​ക​ൾ തു​ട​രു​ക​യാ​ണ്. വെ​ള്ളം ക​യ​റി​യി​റ​ങ്ങി​യ പ​ല വീ​ടു​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യി ത​ക​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ മാ​റ്റി​യി​ട്ടു​ണ്ട്. മ​ല്ല​പ്പ​ള്ളി​യി​ൽ ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. റാ​ന്നി കു​രു​ന്പ​ൻ​മൂ​ഴി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്തും വീ​ടു​ക​ളു​ടെ ത​ക​ർ​ച്ച​യു​ണ്ട്.
മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലാ​ണ് വീ​ടു​ക​ൾ​ക്ക് ഏ​റ്റ​വു​മ​ധി​കം നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. 617 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി ത​ക​ർ​ച്ച​യു​ണ്ടാ​യി. 20 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മേ​റെ​യു​ണ്ടാ​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ് ത​ക​ർ​ച്ച​ക​ളി​ലേ​റെ​യും.
അ​ടൂ​രി​ൽ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും 24 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. തി​രു​വ​ല്ല​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കോ​ഴ​ഞ്ചേ​രി​യി​ൽ 16 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​രെ​ണ്ണം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. റാ​ന്നി​യി​ൽ 76 വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗി​ക ത​ക​ർ​ച്ച. 19 വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്.

273 പേ​ർ ഇ​പ്പോ​ഴും ക്യാ​ന്പു​ക​ളി​ൽ; റാ​ന്നി താ​ലൂ​ക്കി​ൽ നാ​ല് ക്യാ​ന്പു​ക​ൾ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 83 കു​ടും​ബ​ങ്ങ​ളി​ലെ 273 പേ​ർ. റാ​ന്നി താ​ലൂ​ക്കി​ൽ നാ​ല് ക്യാ​ന്പു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​രു​ൾ​പൊ​ട്ടി​യ കു​രു​ന്പ​ൻ​മൂ​ഴി മേ​ഖ​ല​യി​ൽ നി​ന്നു മാ​റ്റി​പാ​ർ​പ്പി​ച്ച​വ​രാ​ണ് ഇ​വ​രി​ലേ​റെ​യും. ഇ​തോ​ടൊ​പ്പം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നും ആ​ളു​ക​ളെ മാ​റ്റി​യി​ട്ടു​ണ്ട്.
റാ​ന്നി​യി​ലെ നാ​ല് ക്യാ​ന്പു​ക​ളി​ലാ​യി 70 കു​ടും​ബ​ങ്ങ​ളി​ലെ 241 പേ​രു​ണ്ട്. തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന​വ​ർ​ക്കാ​യി ര​ണ്ട് ക്യാ​ന്പു​ക​ൾ ഇ​പ്പോ​ഴു​മു​ണ്ട്. 11 കു​ടും​ബ​ങ്ങ​ളി​ലെ 31 പേ​ർ ക്യാ​ന്പു​ക​ളി​ലു​ണ്ട്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ ര​ണ്ട് ക്യാ​ന്പു​ക​ളി​ലാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ആ​റു പേ​ർ ക​ഴി​യു​ന്നു.