സ്കൂ​ളു​ക​ളി​ൽ കി​ര​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അം​ഗീ​കാ​രം
Wednesday, October 27, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ രോ​ഗ പ്ര​തി​രോ​ധ​ത്തി​നു​ള്ള ആ​യു​ർ​വേ​ദ പ​ദ്ധ​തി​യാ​യ കി​ര​ണ​ത്തി​നു അം​ഗീ​കാ​രം ന​ൽ​കി​യ കേ​ര​ള സ​ർ​ക്കാ​രി​നെ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.
കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച പ്ര​തേ​ക പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്, സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും നി​ല​വി​ലു​ള്ള ആ​യു​ർ ര​ക്ഷ ക്ലി​നി​ക് വ​ഴി​യാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​തേ​ക പ്ര​തി​രോ​ധ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നു വേ​ണ്ടി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും പ​ദ്ധ​തി​യു​ടെ സേ​വ​നം വി​ദ്യാ​ർ​ഥി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ മു​ഴു​വ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​റും, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി. ജെ. ​സെ​ബി​യും അ​ഭ്യ​ർ​ഥി​ച്ചു.