ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള​ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​ശ​ങ്ക വേ​ണ്ട: ഡി​എം​ഒ
Tuesday, October 26, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത​ല​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​യു​ള​ള വാ​ക്സി​നേ​ഷ​നി​ല്‍ ഇ​നി​യും മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ല്‍. ഷീ​ജ പ​റ​ഞ്ഞു. വാ​ക്സി​നെ​ടു​ത്താ​ല്‍ എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ളോ അ​പ​ക​ട​മോ ഉ​ണ്ടാ​കു​മോ​യെ​ന്ന് പേ​ടി​ച്ച് ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്സി​നെ​ടു​ക്കാ​ന്‍ മ​ടി​ക്കു​ന്ന​താ​യി കാ​ണു​ന്നു.
ജി​ല്ല​യി​ല്‍ 7035 ഗ​ര്‍​ഭി​ണി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​തി​ല്‍ ര​ണ്ടു ഡോ​സും എ​ടു​ത്ത​വ​ര്‍ 1751 പേ​ര്‍ മാ​ത്ര​മാ​ണ്. 3286 പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.കോ​വി​ഡ് വാ​ക്സി​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​നും സു​ര​ക്ഷി​ത​മാ​ണ്. ഇ​തു​മൂ​ലം ഒ​രു​ത​ര​ത്തി​ലു​മു​ള​ള പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളും അ​മ്മ​യ്‌​ക്കോ, കു​ഞ്ഞി​നോ ഉ​ണ്ടാ​കു​ന്നി​ല്ല. കോ​വി​ഡ് രോ​ഗ​ബാ​ധ സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന സ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്സി​നെ​ടു​ക്കു​ന്ന​ത് മൂ​ലം രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തും കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ളി​ലേ​ക്ക് പോ​കു​ന്ന​തും ത​ട​യു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.