കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് നി​ര്‍​മാ​ണം ന​വം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും
Sunday, October 24, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ക്‌​സി​ജ​ന്‍ ജ​ന​റേ​ഷ​ന്‍ പ്ലാ​ന്‍റ് നി​ര്‍​മാ​ണം ന​വം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. പ്ലാ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ച എം​എ​ല്‍​എ നി​ര്‍​മാ​ണ പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി.
ഒ​രു മി​നി​റ്റി​ല്‍ 1500 ലി​റ്റ​ര്‍ ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്.
ഈ ​വ​ര്‍​ഷം മേ​യ് മാ​സ​ത്തി​ലാ​ണ് 1.60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ്ലാ​ന്‍റ് നി​ര്‍​മി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​ത്.
നി​ല​വി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ 95 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് പ്ലാ​ന്‍റ് കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​നും, വേ​ഗ​ത്തി​ല്‍ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​യ​ത്.
പി​എ​സ്എ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ന്നി​ക്ക് ല​ഭ്യ​മാ​യ പു​തി​യ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് റെ​ക്കോ​ഡ് വേ​ഗ​ത്തി​ലാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ക്‌​സി​ജ​ന്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ന്‍ ക​ഴി​യും.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള 240 കി​ട​ക്ക​ക​ളും 30 ഐ​സി​യു കി​ട​ക്ക​ക​ളും ഉ​ള്‍​പ്പ​ടെ 270 കി​ട​ക്ക​ക​ളാ​ണ് ഉ​ള്ള​ത്. കേ​ര​ളാ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ർ​പ​റേ​ഷ​നാ​ണ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്.
ഓ​ക്‌​സി​ജ​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ലൈ​സ​ന്‍​സ് ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
അ​തു​കൂ​ടി പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യും. ഇ​തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വേ​ഗ​ത്തി​ല്‍ ന​ട​ന്നു​വ ​രു​ന്ന​താ​യും എം​എ​ല്‍​എ പ​റ​ഞ്ഞു.
എം​എ​ല്‍​എ​യോ​ടൊ​പ്പം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​മ​ച​ന്ദ്ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​സി.​വി.​രാ​ജേ​ന്ദ്ര​ന്‍, വൈ​സ് പ്രി​ന്‍​സി ​പ്പ​ല്‍ ഡോ. ​സെ​സി ജോ​ബ്, ര​ഘു​നാ​ഥ് ഇ​ട​ത്തി​ട്ട തു​ട​ങ്ങി​യ​വ​ രും സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.