കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം‌ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി‌
Sunday, October 24, 2021 10:22 PM IST
ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണം: ഭൂ​മി പൂ​ജ ഇ​ന്ന്‌
കോ​ന്നി: ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ച്ച് വി​ല​യി​രു​ത്തി. കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യ്‌​ക്കൊ​പ്പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മ​ന്ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യ​ത്.‌
ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഭൂ​മി​പൂ​ജ​യോ​ടെ ഇ​ന്ന് ആ​രം​ഭി​ക്കും.‌
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യ മ​ന്ത്രി ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണം ന​ട​ത്തു​ന്ന സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​യ എ​ച്ച്എ​ല്‍​എ​ല്‍ ഹൈ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക​രാ​ര്‍ ക​മ്പ​നി ജീ​വ​ന​ക്കാ​രോ​ടും നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ചോ​ദി​ക്കു​ക​യും, ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്കു​ക​യും ചെ​യ്തു. നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു.‌
ഭൂ​മി​പൂ​ജ​യ്ക്കാ​യി ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലും മ​ന്ത്രി​യും എം​എ​ല്‍​എ​യും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. നി​ര്‍​മാ​ണ സ്ഥ​ല​ത്ത് വി​ശ​ദാം​ശ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ര്‍​ഡ് നി​ര്‍​മാ​ണ ക​മ്പ​നി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.‌
കി​ഫ്ബി മു​ഖേ​ന 241.01 കോ​ടി രൂ​പ​യാ​ണ് ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. രാ​ജ​സ്ഥാ​ന്‍ ക​മ്പ​നി​യാ​യ ജ​ഥ​ന്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണം ക​രാ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​രാ​ര്‍ സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ല്‍ നി​ല​നി​ന്നി​രു​ന്ന ത​ര്‍​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. 199.17 കോ​ടി രൂ​പ​യ്ക്കാ​ണ് ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണം ക​രാ​റെ​ടു​ത്തി​ട്ടു​ള്ള​ത്.‌
200 കി​ട​ക്ക​ക​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ടം, അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കി​ന്റെ ഭാ​ഗ​മാ​യി മൂ​ന്ന് നി​ല​യി​ലു​ള്ള അ​നു​ബ​ന്ധ​മ​ന്ദി​രം, 200 കു​ട്ടി​ക​ള്‍​ക്ക് താ​മ​സ സൗ​ക​ര്യ​മു​ള്ള അ​ഞ്ച് നി​ല​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ല്‍, 235 കു​ട്ടി​ക​ള്‍​ക്ക് താ​മ​സി​ക്കാ​ന്‍ ക​ഴി​യു​ന്ന ആ​റ് നി​ല​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ല്‍, എ, ​ബി, സി, ​ഡി എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40 അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ള്‍ വീ​തം 11 നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്സ്, 1000 ഇ​രി​പ്പി​ട​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ഓ​ഡി​റ്റോ​റി​യം, മോ​ര്‍​ച്ച​റി, പോ​സ്റ്റ്മോ​ര്‍​ട്ടം സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി ഓ​ട്ടോ​പ്സി ബ്ലോ​ക്ക്, ലോ​ണ്‍​ട്രി ബ്ലോ​ക്ക് തു​ട​ങ്ങി​യ​വ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ നി​ര്‍​മി​ക്കും. ‌
ര​ണ്ട് ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്, 7000 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ഇ​ഫ്ളു​വ​ന്‍റ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്, മ​ഴ​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സം​ഭ​ര​ണി, പ്രി​ന്‍​സി​പ്പ​ലി​നു താ​മ​സി​ക്കു​ന്ന​തി​നു​ള്ള ഡീ​ന്‍ വി​ല്ല, 400 മീ​റ്റ​ര്‍ ട്രാ​ക്കോ​ടു​കൂ​ടി​യ ക​ളി​സ്ഥ​ലം തു​ട​ങ്ങി​യ​വ​യും ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.‌
മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് നി​യ​മ പ്ര​ശ്ന​ങ്ങ​ള്‍ എ​ല്ലാം വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ച്ച് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ണം അ​നു​വ​ദി​ച്ച് മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​മു​ഖ ആ​രോ​ഗ്യ​സ്ഥാ​പ​ന​മാ​യി മാ​റ്റാ​ന്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ മാ​റ്റാ​ന്‍ ക​ഴി​യു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.‌

‌അ​ടു​ത്ത നീ​റ്റ് പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടു​ന്ന​വ​ര്‍​ക്ക് കോ​ന്നി​യി​ല്‍ പ്ര​വേ​ശ​നം സാ​ധ്യ​മാ​കും‌
കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി തേ​ടി​ക്കൊ​ണ്ടു​ള്ള അ​പേ​ക്ഷ അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ക​യും അ​ത് ഫ​യ​ലി​ല്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ശോ​ധ​ന​യും ന​ട​ന്നി​ട്ടു​ണ്ട്.
അ​ടു​ത്ത നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി റാ​ങ്ക് ലി​സ്റ്റി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് കോ​ന്നി​യി​ല്‍ പ്ര​വേ​ശ​നം ന​ല്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
കോ​വി​ഡി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​വും വേ​ഗ​ത്തി​ല്‍ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.‌