ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നീ​ര്‍​ത്ത​ട ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Sunday, October 24, 2021 10:21 PM IST
ഓ​മ​ല്ലൂ​ർ: നീ​ര്‍​ത്ത​ടാ​ധി​ഷ്ടി​ത മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നീ​ര്‍​ത്ത​ട ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഐ​മാ​ലി വെ​സ്റ്റ് വാ​ര്‍​ഡി​ല്‍ താ​ന്നി​മൂ​ട്ടി​ല്‍​ക്കു​ഴി തോ​ട് ഭാ​ഗ​ത്ത് നീ​ര്‍​ത്ത​ട ന​ട​ത്തം ഗ്രാ​മ​പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ നീ​ര്‍​ത്ത​ടാ​ധി​ഷ്ഠി​ത സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ചീ​ക്ക​നാ​ല്‍, ഐ​മാ​ലി ഈ​സ്റ്റ്, ഐ​മാ​ലി വെ​സ്റ്റ്, പ​റ​യ​നാ​ലി വാ​ര്‍​ഡു​ക​ളി​ലെ ഭൂ​പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഐ​മാ​ലി നീ​ര്‍​ത്ത​ടം. നീ​ര്‍​ച്ചാ​ല്‍ ശൃം​ഖ​ല​ക​ള്‍ ക​ണ്ടെ​ത്തി ഓ​രോ നീ​ര്‍​ച്ചാ​ലു​ക​ളി​ലും അ​വ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നു​യോ​ജ്യ​മാ​യ പ​രി​പാ​ല​ന പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സ​മ​ഗ്ര​പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കി നി​ര്‍​വ​ഹ​ണം ന​ട​ത്തു​ന്ന​തി​നാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യ എ​ന്‍.​ഹ​രി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മി​നി വ​ര്‍​ഗീ​സ്, സു​ജാ​ത, കെ.​സി. അ​ജ​യ​ന്‍ ജി​ല്ലാ, ബ്ലോ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​ര്‍​ഷ​ക​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.