സി​നി​മ തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു മു​ത​ല്‍ തു​റ​ന്നു​തു​ട​ങ്ങും‌
Sunday, October 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നു ശേ​ഷം സി​നി​മാ തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു തു​റ​ക്കും. കോ​വി​ഡ് കാ​ല​ത്ത് അ​ട​ഞ്ഞു​പോ​യ തി​യ​റ്റ​റു​ക​ള്‍​ക്ക് ഇ​ട​യ്ക്ക് ഇ​ള​വു​ക​ള്‍ ല​ഭി​ച്ചെ​ങ്കി​ലും എ​ല്ലാ തി​യ​റ്റ​റു​ക​ളും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. ശേ​ഷം കൊ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ക​യും തി​യേ​റ്റ​ര്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു. ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന് ശേ​ഷ​മാ​യി​രു​ന്നു ആ​ദ്യ ലോ​ക്ഡൗ​ണും അ​ട​ച്ചു​പൂ​ട്ട​ലും. 2020 മാ​ര്‍​ച്ച് ഒ​മ്പ​തു മു​ത​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ തി​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു തു​ട​ങ്ങി.‌
തി​യ​റ്റ​റും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​ന്ന് തു​റ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ​ത്ത് തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.‌
പൂ​പ്പ​ല്‍ പി​ടി​ച്ച ക​സേ​ര​ക​ളും ത​റ​യും തു​ട​ച്ച് വൃ​ത്തി​യാ​ക്കി. സാ​നി​റ്റൈ​സ് ചെ​യ്തി​ട്ടു​ണ്ട്. കൃ​ത്യ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​മെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ട​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ നി​ര​വ​ധി​പേ​രു​ണ്ട്. ചി​ല​ര്‍ ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം ന​ശി​ച്ചു​പോ​കും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി വ​രും. ഇ​തൊ​ടൊ​പ്പം വൈ​ദ്യു​തി ചാ​ര്‍​ജും വാ​ട​ക​യും നി​കു​തി​ക​ളും മു​ട​ക്ക​മി​ല്ലാ​തെ അ​ട​യ്‌​ക്കേ​ണ്ടി വ​രും. വൈ​ദ്യു​തി ചാ​ര്‍​ജ് ത​ന്നെ ഏ​ക​ദേ​ശം 65000 രൂ​പ​യോ​ളം ആ​കും. വ​രു​മാ​ന​മി​ല്ലാ​തെ ചെ​ല​വ് മാ​ത്ര​മാ​യി പ​ല തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് പ​റ​യു​ന്നു. തി​യ​റ്റ​ര്‍ വൃ​ത്തി​യാ​ക്കാ​ന്‍​ത​ന്നെ വ​ലി​യ ചെ​ല​വ് വ​ന്നു. ല​ക്ഷ​ങ്ങ​ളാ​ണ് ഇ​വ​യ്‌​ക്കെ​ല്ലാം കൂ​ടി ചെ​ല​വാ​കു​ക. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം അ​ട​ക്കം പ്ര​തി​സ​ന്ധി കാ​ല​ത്തും മു​ട​ങ്ങാ​തെ ന​ല്‍​കാ​നാ​യി​ട്ടു​ണ്ടെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.‌