ദാ​രു​ണ​മാ​യ അ​പ​ക​ടം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി വ​ന്ന​ത് രണ്ടു മ​ണി​ക്കൂ​ർ
Saturday, October 23, 2021 10:26 PM IST
മൈ​ല​പ്ര: ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ മേ​ക്കൊ​ഴൂ​ർ റോ​ഡി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ രണ്ടുമ​ണി​ക്കൂ​റോ​ളം വേ​ണ്ടി​വ​ന്നു.

ഇ​ന്ന​ലെ വൈകുന്നേരം 6.30ഓടെ​യാ​ണ് മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ നി​ന്നും മേ​ക്കൊ​ഴൂ​രി​ലേ​ക്കു​ള്ള റോ​ഡി​ൽ ത​ടി ലോ​റി ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ​ത്. ഓട്ടോറിക്ഷ കണ്ട് സഡൻ ബ്രക്കിട്ട ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.സമീപത്തെ മതിലിനും ലോറിക്കും ഇടയിൽ ഓട്ടോറിക്ഷ ഞെരിഞ്ഞു. ത​ടി ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട​വ​രെ ര​ക്ഷ​പെ​ടു​ത്താ​ൻ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ഏ​റെ പ​ണി​പ്പെ​ട്ടു.

മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചു​വെ​ങ്കി​ലും വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട ര​ണ്ടു​പേ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ക്കാ​നാ​യി. ഇടയ്ക്ക് ഇവർക്ക് ഓക്സിജനും നൽകിയിരുന്നു.
പി​എം റോ​ഡി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ മേ​ക്കൊ​ഴൂ​ർ റോ​ഡ് വ​ഴി തി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തേ തു​ട​ർ​ന്ന് റോ​ ഡി​ൽ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ ട്ടു.