മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ
Saturday, October 23, 2021 10:21 PM IST
മ​ണി​മ​ല​യാ​റി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും പി​ന്നാ​ലെ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​തോ​ടെ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ വ്യാ​പാ​രി​ക​ൾ. സാ​ധാ​ര​ണ പ്ര​ള​യം മാ​ത്ര​മാ​ണ് ഇ​വ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ഞ്ച് മീ​റ്റ​റി​ല​ധി​കം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് വെ​ള്ളം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന​ത് അ​ധി​കൃ​ത​ർ ആ​രെ​യും ധ​രി​പ്പി​ച്ചി​ല്ല. മ​ണി​മ​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ഉ​യ​രു​ന്ന ഘ​ട്ട​ത്തി​ലെ​ങ്കി​ലും താ​ഴേ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​മാ​യി​രു​ന്നു. അ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ കു​റെ​യെ​ങ്കി​ലും സം​ര​ക്ഷി​ക്കാ​നാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.
സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പ​ണം ക​ട​മെ​ടു​ത്താ​ണ് പ​ല സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പ്ര​തി​ദി​ന ചി​ട്ടി, വാ​യ്പ എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​രു​മു​ണ്ട്. കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട് അ​ധി​ക​മാ​യി​ട്ടി​ല്ല.
പ​ല​രും ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തി​നി​ടെ​യി​ലെ പ്ര​ള​യ​ക്കെ​ടു​തി വ്യാ​പാ​രി​ക​ൾ​ക്ക് താ​ങ്ങാ​നാ​കു​ന്നി​ല്ല.