വെ​ച്ചൂ​ച്ചി​റ​യി​ൽ വി​ജ​യോ​ത്സ​വം
Saturday, October 23, 2021 10:14 PM IST
വെ​ച്ചൂ​ച്ചി​റ: ഉ​ന്ന​ത​വി​ജ​യം നേ​ടു​ന്ന ന​മ്മു​ടെ കു​ട്ടി​ക​ൾ ഇ​ത​ര​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റു​ന്പോ​ൾ ദേ​ശീ​യ ന​ഷ്ട​മാ​യി അ​തി​നെ കാ​ണ​ണ​മെ​ന്ന് ഡോ.​ജോ​ഷ്വ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​ന് വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ജ​യോ​ത്സ​വം 2021 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2020 - 21 വ​ർ​ഷ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ഗേ​ഡ് ല​ഭി​ച്ച 36 കു​ട്ടി​ക​ളെ​യും പ്ല​സ്ടു​വി​നു ഉ​ന്ന​ത വി​ജ​യം നേ​ടി​യ 16 കു​ട്ടി​ക​ളെ​യും അ​നു​മോ​ദി​ക്കു​ക​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​കെ. ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​എ.​ജെ. ക്ലീ​മി​സ്, ഷാ​ജി പാ​റ​യി​ൽ, കെ. ​ജി. സേ​വ്യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​കെ. ജ​യിം​സി​നു കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ സ​തീ​ഷ് കെ. ​പ​ണി​ക്ക​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ല​ക്സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​എ. മാ​ത്യു, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​ഇ. രാ​മാ​ദേ​വി, വി. ​വ​ർ​ക്കി, പൊ​ന്ന​മ്മ ചാ​ക്കോ, പി. ​എ​ച്ച.​ന​ഹാ​സ്, രാ​ജി വി​ജ​യ​കു​മാ​ർ, ജോ​യി ജോ​സ​ഫ്, പ്ര​സ​ന്ന കു​മാ​രി, ടി. ​കെ. രാ​ജ​ൻ, സാ​ബു പു​ല്ലാ​ട്ട്, ആ​ൻ​ഡ്രൂ​സ് , റോ​ഷ​ൻ പീ​റ്റ​ർ, ദീ​പ, വി​ഷ്ണു പ്ര​കാ​ശ്, സാ​ന്ദ്ര കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.