കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പു​തി​യ കാ​ൽ​വ​യ്പു​മാ​യി ന​മ​സ്തെ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ
Saturday, October 23, 2021 10:14 PM IST
കോ​ഴ​ഞ്ചേ​രി: കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പു​തി​യ കാ​ൽ​വ​യ്പു​മാ​യി ചെ​റു​കോ​ൽ ഗ്രാ​മ​ത്തി​ൽ ന​മ​സ്തെ ഇ​ന്ത്യാ ഫൗ​ണ്ടേ​ഷ​ൻ കൂ​ട്ടാ​യ്മ.
പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​വും ആ​ചാ​ര​ങ്ങ​ളും നാ​ട്ട​റി​വു​ക​ളും പു​തു ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 26നു ​രാ​വി​ലെ 10 ന് ​ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​അ​ജി​കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഓ​ണ​ക്കാ​ല വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ വാ​ഴ​ക്കു​ല​ക​ൾ ജൈ​വ കൃ​ഷി രീ​തി​യി​ലൂ​ടെ ഏ​താ​ണ്ട് 250 വീ​ടു​ക​ളി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​നാ​ണ് ഈ ​കൂ​ട്ടാ​യ്മ ശ്ര​മി​ക്കു​ന്ന​ത്.’
ഒ​രു വീ​ട്ടി​ൽ ഇ​രു വാ​ഴ ന്ധ ​എ​ന്ന പ​ദ്ധ​തി​യാ​ണ് ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ ഈ ​യു​വാ​ക്ക​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന ആ​ളു​ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ വി​ത്തും വ​ള​വും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും.
പ​ദ്ധ​തി അം​ഗ​ങ്ങ​ളി​ൽ ഓ​ണ​ക്കാ​ല​ത്ത് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ വാ​ഴ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന ക​ർ​ഷ​ക​രി​ൽ ഒ​രാ​ൾ​ക്ക് 1001 രൂ​പ ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​ഫ​ല​മാ​യി ന​ൽ​കും.ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്.