പ​ന്ത​ളം ക​രി​മ്പ് വി​ത്ത് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ‌
Friday, October 22, 2021 10:25 PM IST
പ​ന്ത​ളം: പ​ന്ത​ളം ക​ട​യ്ക്കാ​ട് ക​രി​മ്പ് വി​ത്ത് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ വെ​ള്ളം ക​യ​റി 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. 13 ഏ​ക്ക​റി​ലെ ക​രി​മ്പ്, 2000 തെ​ങ്ങി​ൻ തൈ, 7800 ​കു​രു​മു​ള​ക് വ​ള്ളി, 35,000 വി​വി​ധ​യി​നം പ​ച്ച​ക്ക​റി​തൈ​ക​ൾ, ബ​ഡ് പ്ലാ​വ് 3750 തു​ട​ങ്ങി നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ൾ​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. ‌
ഒ​രു കോ​ടി ഫ​ല വൃ​ക്ഷ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി പാ​കി ക​ളി​പ്പി​ച്ച വ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​ക്കൊ​ല്ലം ത​ന്നെ ഇ​വി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് വെ​ള​ളം ക​യ​റു​ന്ന​ത്. പ​ന്ത​ളം ശ​ർ​ക്ക​ര നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റി​ലും വെ​ള്ളം ക​യ​റി. ട്രാ​ക്ട​റ​ട​ക്ക​മു​ള്ള ആ​റു വാ​ഹ​ന​ങ്ങ​ളും 29 പ​ശു​ക്ക​ളെ​യും 27 ആ​ടു​ക​ളെ​യും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​ടി​ക്ക​ടി​യു​ള്ള വെ​ള​ള​പ്പൊ​ക്കം കാ​ര​ണം 2018 മു​ത​ൽ വ​ലി​യ ന​ഷ്ട​മാ​ണ് ഫാ​മി​ന് ഉ​ണ്ടാ​കു​ന്ന​ത്.
അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷം 1.22 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ ര​ണ്ടു കോ​ടി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ വി​മ​ൽ കു​മാ​ർ പ​റ​ഞ്ഞു. ‌