ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: 213 വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ൾ സേ​വ​ന​ത്തി​ന്
Friday, October 22, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട:ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ, പ​ന്ത​ളം, കു​ള​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ശ​ബ​രി​മ​ല സാ​നി​റ്റേ​ഷ​ൻ സൊ​സൈ​റ്റി മു​ഖാ​ന്ത​രം 213 പേ​ർ സേ​വ​ന​ത്തി​ന് എ​ത്തും. ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ശ​ബ​രി​മ​ല സാ​നി​റ്റേ​ഷ​ൻ സൊ​സൈ​റ്റി ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​ന്നി​ധാ​ന​ത്ത് 100 വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളും പ​ന്പ​യി​ലും നി​ല​യ്ക്ക​ലി​ലു​മാ​യി 50 പേ​ർ വീ​ത​വും കു​ള​ന​ട​യി​ലും പ​ന്ത​ള​ത്തു​മാ​യി 13 പേ​രേ​യു​മാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് അ​യ്യ​പ്പ സേ​വാ സം​ഘം യൂ​ണി​റ്റാ​ണ് വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളെ എ​ത്തി​ക്കു​ന്ന​ത്.
വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ൾ​ക്ക് യൂ​ണി​ഫോം, മാ​സ്ക്, സാ​നി​റ്റൈ​സ​ർ, കൈ​യു​റ, പാ​യ, പു​ത​പ്പ്, സോ​പ്പ്, വെ​ളി​ച്ചെ​ണ്ണ, ഭ​ക്ഷ​ണ സൗ​ക​ര്യം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കും. പ്ലാ​സ്റ്റി​ക്ക് നി​ർ​മ്മാ​ർ​ജ​ന​ത്തി​നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ബോ​ധ​ത്തി​നു​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ചാ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ അ​ടൂ​ർ ആ​ർ​ഡി​ഒ തു​ള​സീ​ധ​ര​ൻ​പി​ള്ള, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ടി.​ജി. ഗോ​പ​കു​മാ​ർ, അ​യ്യ​പ്പ സേ​വാ സം​ഘം പ്ര​തി​നി​ധി, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.