‌സ്കൂ​ളു​ക​ളി​ലെ ക്യാ​ന്പു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി നി​ർ​ത്തും: ക​ള​ക്ട​ർ
Friday, October 22, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് മു​ന്നി​ൽ​ക​ണ്ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ നി​ർ​ദേ​ശി​ച്ചു.
സ്കൂ​ളു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ മ​ഴ​ക്കെ​ടു​തി​യു​ടെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ പ​റ​ഞ്ഞു. ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ച സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ 26നു ​മു​ന്പാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​ക​ണം. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കെ​ടു​തി​ക​ൾ സം​ഭ​വി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ത​ദ്ദേ​ശ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ ന​ശി​ച്ച വീ​ടു​ക​ൾ, ശു​ചീ​ക​ര​ണം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട​ത്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് യോ​ഗം അ​നു​മ​തി ന​ൽ​കി.
നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം.
ന​ദി​ക​ളി​ലെ​യും ഡാ​മു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത് ആ​ശ​ങ്ക അ​ക​റ്റി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് നി​ന്നും ല​ഭ്യ​മാ​യ നി​ർ​ദേ​ശ പ്ര​കാ​രം പ​ന്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കും. പ​ന്പാ ഡാ​മി​ൽ ബ്ലൂ ​അ​ല​ർ​ട്ട് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ജി. ഗോ​പ​കു​മാ​ർ , ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ. ഷീ​ജ, ഡി​ഡി​പി കെ.​ആ​ർ സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.