ജി​ല്ല​യി​ലെ എ ​ഗ്രൂ​പ്പി​നെ ഞെ​ട്ടി​ച്ച് കെ​പി​സി​സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക
Friday, October 22, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: എ ​ഗ്രൂ​പ്പി​ന്‍റെ അ​പ്ര​മാ​ദി​ത്വ​മു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്ന് ഗ്രൂ​പ്പി​ൽ​പെ​ട്ട ഒ​രാ​ളെ​പ്പോ​ലും കെ​പി​സി​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ പ​ഴ​യ ഐ ​ഗ്രൂ​പ്പി​ലെ കെ.​സി. വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ത്തു​നി​ന്നൊ​രാ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തും മ​റ്റൊ​രാ​ൾ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വി​ലും എ​ത്തി​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് നേ​താ​ക്ക​ൾ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു പ​ഴ​കു​ളം മ​ധു​വും കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വി​ൽ ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രു​മാ​ണ് ഉ​ൾ​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ കെ​പി​സി​സി​യി​ൽ ജി​ല്ല​യി​ൽ നി​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന​വ​രി​ൽ പ​ഴ​കു​ളം മ​ധു​വി​നു മാ​ത്ര​മാ​ണ് സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​യ​ത്. എ ​ഗ്രൂ​പ്പു​കാ​ര​നാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ​ക്ക് സ്ഥാ​നം ന​ഷ്ട​മാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി​യി​ൽ വി​വാ​ദ​മു​ണ്ടാ​യ​പ്പോ​ൾ പ്ര​തി​ക​ര​ണം ന​ട​ത്തി​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. അ​ന്ന് കെ. ​അ​നി​ൽ കു​മാ​റി​നൊ​പ്പം പാ​ർ​ട്ടി ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച ശി​വ​ദാ​സ​ൻ നാ​യ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തോ​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു.
കെ​പി​സി​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ ശി​വ​ദാ​സ​ൻ നാ​യ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന സൂ​ച​ന ക​ഴി​ഞ്ഞ​ദി​വ​സം വ​രെ​യു​ണ്ടാ​യി​രു​ന്ന​താ​ണ്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ൽ ഇ​ട​ഞ്ഞ ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജി​നെ കെ​പി​സി​സി പു​നഃ​സം​ഘ​ട​നാ​വേ​ള​യി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അ​തു​മു​ണ്ടാ​യി​ല്ല. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി ഒ​ഴി​ഞ്ഞ് അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യെ​ങ്കി​ലും മോ​ഹ​ൻ​രാ​ജി​നെ പി​ന്നീ​ട് പാ​ർ​ട്ടി​ത​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. സ്ഥാ​ന​മൊ​ഴി​ഞ്ഞ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​നെ കെ​പി​സി​സി​യി​ൽ ക്ഷ​ണി​താ​വ് മാ​ത്ര​മാ​ക്കി. പാ​ർ​ട്ടി​യി​ലെ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ച് മൂ​ന്നു നേ​താ​ക്ക​ളി​ൽ നി​ന്നൊ​രാ​ൾ​ക്കെ​ങ്കി​ലും കെ​പി​സി​സി ഭാ​ര​വാ​ഹി​ത്വം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം എ ​ഗ്രൂ​പ്പി​ൽ നി​ന്നു​ണ്ടാ​യി​രു​ന്ന​താ​ണ്.ജി​ല്ല​യി​ൽ നി​ന്ന് കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വി​ലേ​ക്ക് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​നു മാ​ത്ര​മാ​ണ് ഇ​ടം ല​ഭി​ച്ച​ത്. നി​ല​വി​ൽ പ​ദ​വി ല​ഭി​ച്ച ര​ണ്ടു​പേ​രും ഐ ​വി​ഭാ​ഗ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ്. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വി​ൽ ഉ​ണ്ടാ​യി​രു​ന്ന എ ​വി​ഭാ​ഗ​ത്തി​ലെ കെ. ​ജ​യ​വ​ർ​മ, റെ​ജി തോ​മ​സ് എ​ന്നി​വ​രെ​യും ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന റി​ങ്കു ചെ​റി​യാ​ൻ, എ​ൻ. ഷൈ​ലാ​ജ്, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല എ​ന്നി​വ​രും പു​തി​യ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.
എ ​ഗ്രൂ​പ്പു​കാ​ര​നാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളി​ൽ ഗ്രൂ​പ്പ് പ​രി​ഗ​ണ​ന വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് കെ​പി​സി​സി നേ​താ​ക്ക​ൾ​ക്കു​ള്ള​ത്. ജി​ല്ല​യി​ൽ നി​ന്നു​ള്ള സീ​നി​യ​റാ​യ നേ​താ​ക്ക​ൾ പ​ല​രും ഇ​തി​ൽ അ​തൃ​പ്ത​രാ​ണ്. മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കെ.​കെ. റോ​യ്സ​ണ്‍ എ​ന്നീ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളെ മു​ന്പ് കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​വ​രെ പി​ന്നീ​ടു​വ​ന്ന ക​മ്മി​റ്റി​ക​ളി​ൽ ത​ഴ​ഞ്ഞു.
പി. ​മോ​ഹ​ൻ​രാ​ജ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി ഒ​ഴി​ഞ്ഞ​പ്പോ​ൾ വാ​ഗ്ദാ​നം ചെ​യ്ത ഭാ​ര​വാ​ഹി​ത്വ​വും ന​ൽ​കി​യി​ല്ല. ഐ ​ഗ്രൂ​പ്പി​ന് ജി​ല്ല​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​മാ​ണു​ള്ള​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള​വ​രെ​യും ത​ഴ​ഞ്ഞു. ഗ്രൂ​പ്പ് മാ​ന​ദ​ണ്ഡ​മ​ല്ലെ​ന്നു പ​റ​യു​ന്പോ​ഴും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ക്കാ​രെ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് എ​ത്തി​യ​തി​ന്‍റെ രോ​ക്ഷം മ​റു​വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​രു​ന്നു​ണ്ട്.