കെ​ടു​തി​ക​ൾ വി​ട്ടൊ​ഴി​യാ​തെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല
Friday, October 22, 2021 10:23 PM IST
തി​രു​വ​ല്ല: പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ തു​ട​രു​ക​യാ​ണ്. തി​രു​വ​ല്ല താ​ലൂ​ക്കി​ൽ 96 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 1557 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. 5391 പേ​ർ ഇ​പ്പോ​ഴും ക്യാ​ന്പു​ക​ളി​ലു​ണ്ട്. അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ദു​രി​ത​മേ​റെ​യുംനി​ര​ണം, ക​ട​പ്ര, നെ​ടു​ന്പ്രം, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളും ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. വീ​ടു​ക​ളി​ൽ നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്. ഗ്രാ​മീ​ണ റോ​ഡു​ക​ളി​ല​ട​ക്കം പ​ല​യി​ട​ത്തും വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. മ​റ്റു പ്ര​ധാ​ന റോ​ഡു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

മേ​പ്രാ​ലി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ഇ​ന്ന​ലെ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. സ്വാ​മി​പാ​ലം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടെ​ങ്കി​ലും ബ​സ് ഓ​ടി​ത്തു​ട​ങ്ങി. എ​ന്നാ​ൽ നി​ര​ണം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്.വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലെ​ല്ലാം ദു​രി​ത​ക്കാ​ഴ്ച​ക​ളാ​ണ്. ചെ​ളി നി​റ​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. മ​ഴ മു​ന്ന​റി​യി​പ്പ് തു​ട​രു​ന്ന​തി​നാ​ൽ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. വീ​ടു​ക​ളി​ലെ​ത്തി​യാ​ൽ ത​ന്നെ ശു​ചീ​ക​ര​ണം അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ​ക്ക് ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. കി​ണ​റു​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടു​ക​ൾ കാ​ര​ണം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും.

ആ​ദ്യം മു​ങ്ങി​യ​ത് റോ​ഡു​ക​ൾ

അ​പ്പ​ർ​കു​ട്ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ആ​ദ്യം മു​ങ്ങു​ന്ന​ത് റോ​ഡു​ക​ളാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റു​ന്ന​തോ​ടെ നാ​ട് ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യി​ലാ​കും.

പി​ന്നീ​ട് പു​റം​ലോ​ക​വു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​തി​നാ​ൽ ആ​ളു​ക​ൾ മ​ഴ ഭ​യ​ന്ന് സ്ഥ​ലം​മാ​റാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത മു​ന്നി​ൽ​ക്കാ​ണു​ന്പോ​ൾ ത​ന്നെ പ​ല വീ​ടു​ക​ളും വി​ട്ടൊ​ഴി​യു​ന്ന സ്ഥി​തി​യു​ണ്ട്.

വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്നി​ല്ലെ​ങ്കി​ൽ പോ​ലും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​തോ​ടെ ആ​ളു​ക​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ക്യാ​ന്പു​ക​ളി​ലേ​ക്കോ മാ​റാ​ൻ താ​ത്പ​ര്യം കാ​ട്ടു​ക​യാ​ണ് പ​തി​വ്. വെ​ള്ളം ക​യ​റു​ന്ന മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​ന​ട​ക്കം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്.

കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടു​ന്ന​തി​നു പി​ന്നാ​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ​വും താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡു​ക​ൾ ഉ​യ​ർ​ത്തി​പ്പ​ണി​യു​ക​യെ​ന്ന​താ​ണ് അ​പ്പ​ർ​കു​ട്ട​നാ​ടി​നു​ള്ള ശാ​പ​മോ​ക്ഷം. എ​ന്നാ​ൽ നി​ല​വി​ലെ ഒ​രു റോ​ഡു പോ​ലും വെ​ള്ളം ക​യ​റാ​ത്ത​വ​യാ​യി​ട്ടി​ല്ല. തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ വ​ള​ഞ്ഞ​വ​ട്ടം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി ഇ​ത്ത​വ​ണ ദി​വ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി.

പ്ര​ധാ​ന പാ​ത അ​ട​ക്കം ത​ട​സ​പ്പെ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​ത്ത സ്ഥി​തി​യാ​ണു​ണ്ടാ​യ​ത്. ഉ​യ​ർ​ന്ന റോ​ഡു​ക​ളു​ണ്ടെ​ങ്കി​ൽ മൃ​ഗ​സ​ന്പ​ത്ത് സം​ര​ക്ഷി​ക്കാ​നെ​ങ്കി​ലും പ​ര്യാ​പ്ത​മാ​യേ​നെ എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.

‌ഒ​ക്ടോ​ബ​ർ മ​ഴ: പ​ത്ത​നം​തി​ട്ട​യി​ൽ 166 ശ​ത​മാ​നം അ​ധി​കം

‌പ​ത്ത​നം​തി​ട്ട: ഒ​ക്ടോ​ബ​ർ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​ന്ന​ലെ വ​രെ​ജി​ല്ല​യി​ൽ 166 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചു. 668.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ ല​ഭി​ച്ച​ത്. പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് 251.6 മി​ല്ലി​മീ​റ്റ​റാ​ണ്. സം​സ്ഥാ​ന​ത്ത് 121 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ധി​ക​മ​ഴ​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് കോ​ഴി​ക്കോ​ടാ​ണ്. 179 ശ​ത​മാ​നം അ​ധി​കം ല​ഭി​ച്ചു. പാ​ല​ക്കാ​ടും പ​ത്ത​നം​തി​ട്ട​യ്ക്കൊ​പ്പം 166 മി​ല്ലി​മീ​റ്റ​ർ മ​ഴ അ​ധി​ക​മാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ക്കെ​ടു​തി ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ക​ട്ടെ 52 ശ​ത​മാ​നം മാ​ത്ര​മാ​ണ് അ​ധി​ക​മ​ഴ.ഇ​ന്ന​ലെ മ​ഴ ദു​ർ​ബ​ല​മാ​യി​രു​ന്നു. കോ​ന്നി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കി​ൽ 10 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.