കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ കോ​സ്‌വേ​യി​ലെ മ​ണ്ണു നീ​ക്കി പാ​ത​യൊ​രു​ക്കി ‌
Thursday, October 21, 2021 10:18 PM IST
റാ​ന്നി: പ​ന്പാ ന​ദി ക​ര​ക​വി​ഞ്ഞ​തി​നേ തു​ട​ർ​ന്ന് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ​യി​ലെ മ​ണ്ണു​നീ​ക്കി പാ​ത​യൊ​രു​ക്കി. ‌

ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി മ​റു​ക​ര​യി​ലു​ള്ള മു​ന്നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ പു​റം​ലോ​ക​വു​മാ​യി ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​സ് വേ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ നീ​ക്കം ചെ​യ്തു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കോ​സ് വേ​യി​ൽ ര​ണ്ട​ര മീ​റ്റ​റോ​ളം മ​ണ​ൽ അ​ടി​ഞ്ഞ് കാ​ൽ​ന​ട​യ്ക്ക് പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് റാ​ന്നി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ജി. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​സ് വേ​യി​ലെ മ​ണ​ൽ നീ​ക്കി​യ​ത്.

ഫ​യ​ർ​ഫോ​ഴ്സ് ടീ​മി​ൽ ജെ.​എ​സ് ജ​യ​ദേ​വ​ൻ, ടി.​അ​ൻ​സാ​രി, എം.​എം. റ​ഫീ​ക്ക്, വി.​ടി. പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​ത്തെ മ​ഴ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്ന് പെ​രു​ന്തേ​ന​രു​വി വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ മി​നി ഡാം ​നി​റ​ഞ്ഞ​തോ​ടെ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ ഏ​ക ആ​ശ്ര​യ​മാ​യ കോ​സ് വേ ​മു​ങ്ങി​യ​ത്. ന​ദി​യി​ലെ വെ​ള്ള​ത്തി​ന്‍റെ നി​ല താ​ഴാ​തെ നി​ൽ​ക്കു​ന്ന​തു കൊ​ണ്ടും വൈ​ദു​ത പ​ദ്ധ​തി​യി​ൽ നി​ന്ന് ഉ​ത്പാ​ദ​നം വ​ഴി വെ​ള്ളം പു​റം ത​ള്ളാ​ത്ത​തു​മാ​ണ് ന​ദി​യി​ൽ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് താ​ഴാ​ത്ത​തി​ന്‍റെ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്. മ​ണ​ൽ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും കോ​സ് വേ​യി​ലെ വെ​ള്ളം ഇ​റ​ങ്ങാ​ത്ത​ത് യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഇ​തു യാ​ത്ര​യെ ബാ​ധി​ക്കും. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന​തിനാൽ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഏ​തു സ​മ​യ​വും അ​ധി​ക​മാ​കാം.