പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ ക്ഷീ​ര​സം​ഘ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി മ​ന്ത്രി
Thursday, October 21, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​കെ​ടു​തി​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​ഷ്ട​മാ​യ​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.
പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ ജി​ല്ല​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ്ര​ള​യ മേ​ഖ​ല​യി​ൽ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വ് വ​ന്ന​വ​ർ​ക്ക് നേ​ര​ത്തെ ന​ൽ​കി​യ പാ​ൽ അ​ള​വി​ന്‍റെ 40 ശ​ത​മാ​ന​ത്തി​ന്‍റെ തു​ക വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‌
ക​ന്നു​കാ​ലി​ക​ൾ, കോ​ഴി എ​ന്നി​വ ന​ഷ്ട​മാ​യ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ല​ഭ്യ​മാ​ക്കും. പ​ശു ഒ​ന്നി​ന് 30,000 രൂ​പ സ​ർ​ക്കാ​ർ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കും. പ​ശു​ക്കി​ടാ​വി​ന് 15000 രൂ​പ​യും കോ​ഴി​ക​ൾ​ക്ക് 200 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കും. ‌
ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ത്തെ ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള കു​ള​ന്പു​രോ​ഗ വാ​ക്സി​ൻ കു​ത്തി​വ​യ​പ് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
വാ​യ്പൂ​ര് ചെ​റു​തോ​ട്ട് കാ​ലാ​യി​ൽ ക്ഷീ​ര സം​ഘം, സ​മീ​പ​ത്തെ മാ​വേ​ലി സ്റ്റോ​ർ, വ​ള്ളം​കു​ളം ക്ഷീ​ര സം​ഘം, പ​ന്ത​ളം ക​ട​യ്ക്കാ​ട് ഫാ​മി​ലെ ഉ​രു​ക്ക​ളെ താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന പ​ന്ത​ളം എ​ൻ​ എ​സ്എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി.‌
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ൽ.​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ, കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ്, ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ​പി​ള്ള, മി​ൽ​മ ചെ​യ​ർ​മാ​ൻ എ​ൻ.​ഭാ​സു​രാം​ഗ​ൻ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.​സി​ന്ധു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി ജ​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌‌