കോ​ട്ടാ​ങ്ങ​ലി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​ത​ക്കാ​ഴ്ച​ക​ൾ ‌
Thursday, October 21, 2021 10:17 PM IST
കോ​ട്ടാ​ങ്ങ​ൽ: അ​പ്ര​തീ​ക്ഷി​ത പ്ര​ള​യം സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്നു ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ട്ടാ​ങ്ങൽ ഗ്രാമം. കൈ​ത്താ​ങ്ങു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും നി​ര​വ​ധി സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ തോ​ത് ഭീ​മ​മാ​ണ്. ‌

മ​ണി​മ​ല​യാ​റ്റി​ൽ നി​ന്നും ജ​ല​മു​യ​ർ​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ൾ മു​ങ്ങി​പ്പോ​യ​ത് ഒ​രു ഗ്രാ​മ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളാ​ണ്. കോ​ട്ടാ​ങ്ങ​ൽ, വാ​യ്പൂ​ര്, കു​ള​ത്തൂ​ർ മേ​ഖ​ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലേ​ത​ട​ക്കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മു​ങ്ങി. പ​ക്ഷി, മൃ​ഗാ​ദി​ക​ൾ ന​ഷ്ട​പ്പെ​ട്ടു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ അ​ട​ക്കം വെ​ള്ള​ത്തി​ലാ​യി. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​ത​മാ​ണ് ഇ​ന്ന് കോ​ട്ടാ​ങ്ങ​ൽ നേ​രി​ടു​ന്ന​ത്. ‌2018ലേതിലും ഭീകരമായ സാഹചര്യം.

‌ശു​ചീ​ക​ര​ണം പി​ടി​പ്പ​തു പ​ണി​ത​ന്നെ ‌

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലെ ശു​ചീ​ക​ര​ണം ഇ​ന്നും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പാ​ത്ര​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും പു​റ​ത്തി​ട്ട് ക​ഴു​കു​ന്ന​വ​രു​ടെ ദൃ​ശ്യം എ​വി​ടെ​യും ഉ​ണ്ട്.

ഫ​ർ​ണി​ച്ച​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ട​ക്കം ഉ​പ​യോ​ഗ ശൂ​ന്യ​വു​മാ​യി​ട്ടു​ണ്ട്. മെ​ത്ത, ഫോം ​നി​റ​ച്ച ക​സേ​ര​ക​ൾ, ഡൈ​നിം​ഗ് മേ​ശ​ക​ൾ, കം​പ്യൂ​ട്ട​ർ ചെ​യ​റു​ക​ൾ, ഫ്രി​ഡ്ജ്, കം​പ്യൂ​ട്ട​റു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ തു​ട​ങ്ങി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളാ​ണ് ദു​രി​ത​ബാ​ധി​ത​രി​ലേ​റെ​യും. പ​ല വീ​ടു​ക​ളി​ലും ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തി​ട്ടു ദി​വ​സ​ങ്ങ​ളാ​യി. ‌

ശ​നി​യാ​ഴ്ച രാ​ത്രി വെ​ള്ളം ക​യ​റി​യ​തി​ന്‍റെ ആ​ഘാ​തം ഇ​വ​രെ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും അ​യ​ൽ​വാ​സി​ക​ളു​മൊ​ക്കെ എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് പ​ല​രും ക​ഴി​യു​ന്ന​ത്. ദി​വ​സ​ക്കൂ​ലി​ക്കു പോ​യി​രു​ന്ന​വ​ർ പ​ല​ർ​ക്കും വ​രു​മാ​നം നി​ല​ച്ച മ​ട്ടാ​ണ്. വീ​ടും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റെ​പ്പേ​രും വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്. വെ​ള്ള​ത്തോ​ടൊ​പ്പം അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യു​ക​യെ​ന്ന​താ​ണ് ഭാ​രി​ച്ച ജോ​ലി. ‌

പാ​ത്ര​ങ്ങ​ള​ട​ക്കം ഇ​ത്ത​ര​ത്തി​ൽ ചെ​ളി പൂ​ണ്ടു​കി​ട​ക്കു​ക​യാ​ണ്. വീ​ടു​ക​ളു​ടെ ഭി​ത്തി​യി​ലും ചെ​ളി​നി​റ​ഞ്ഞു. ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗ​ട​ക്കം പ​ല​ർ​ക്കും വീ​ണ്ടും ചെ​യ്യേ​ണ്ട​താ​യി വ​രു​ന്നു. ചെ​ളി​വെ​ള്ളം ക​യ​റി​യ​തോ​ടെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നാ​കാ​ത്ത വീ​ടു​ക​ളു​ണ്ട്. ‌

‌‌കി​ണ​റു​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യം ‌

കി​ണ​റു​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടു​ണ്ട്. കി​ണ​റു​ക​ളി​ൽ മ​ലി​ന​ജ​ലം ക​യ​റി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കു​ടി​വെ​ള്ളം പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ എ​ത്തി​ക്കു​ന്ന വെ​ള്ള​മാ​ണ് ആ​ശ്ര​യം. ക​ഴു​കാ​നും ഇ​തു ത​ന്നെ വേ​ണ്ടി​വ​രു​ന്നു. ശൗ​ചാ​ല​യ​ങ്ങ​ളും പ​ല​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്നി​ല്ല. കി​ണ​റു​ക​ൾ വ​റ്റി​ക്ക​ണ​മെ​ങ്കി​ൽ മോ​ട്ടോ​റു​ക​ൾ വേ​ണം. എ​ല്ലാ​യി​ട​ത്തും മോ​ട്ടോ​റി​ന് ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ്.‌

വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ, നോ​ട്ട്ബു​ക്കു​ക​ൾ ഇ​വ വെ​ള്ളം ക​യ​റി കു​തി​ർ​ന്നു. പ​ല വീ​ടു​ക​ൾ​ക്കു മു​ന്പി​ലും ഉ​വ ഉ​ണ​ക്കാ​നി​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ണ്ട്. വ​സ്ത്ര​ങ്ങ​ളും പ്ര​ധാ​ന​പ്പെ​ട്ട പ​ല രേ​ഖ​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ, വ​സ്തു സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​വ​യെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്. ‌

ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ട്ടു ‌

ജീ​വ​നോ​പാ​ധി​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​നി​ശ്ചി​ത​ത്വം നീ​ങ്ങു​ന്നി​ല്ല. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വ​ൻ ന​ഷ്ട​മു​ണ്ടാ​യി. ക​ർ​ഷ​ക​ർ ഏ​റെ​യു​ള്ള കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഏ​ത്ത​വാ​ഴ, ക​പ്പ, കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി, ഇ​ഞ്ചി തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ട​ന ന​ട​ത്തി​യ കൃ​ഷി​യാ​ണ് വെ​ള്ളം കൊ​ണ്ടു​പോ​യ​ത്. വാ​യ്പൂ​രി​ലെ കൃ​ഷി​ഭ​വ​നി​ലും വെ​ള്ളം ക​യ​റി. ഓ​ഫീ​സി​ലെ മു​ഴു​വ​ൻ രേ​ഖ​ക​ളും വെള്ളത്തിലായി. എ​ന്നി​രു​ന്നാ​ലും ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്നു​ണ്ട്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഓ​ഫീ​സി​ൽ ക്ര​മീ​ക​ര​ണം ചെ​യ്തു. പ്ര​ത്യേ​ക​സം​ഘ​ത്തെ ഫീ​ൽ​ഡി​ലേ​ക്കും നി​യോ​ഗി​ച്ചു.‌

മൃ​ഗ​സ​ന്പ​ത്തി​നും വ​ലി​യ ന​ഷ്ട​മു​ണ്ടാ​യി. പ​ശു, ആ​ട് എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്. കോ​ഴി​വ​ള​ർ​ത്ത​ലു​മാ​യി ക​ഴി​ഞ്ഞ​വ​ർ​ക്കും വ​ൻ ന​ഷ്ട​മു​ണ്ടാ​യി. വ്യാ​പാ​ര​മേ​ഖ​ല​യ്ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​നു സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ ഇ​ട​മി​ല്ലെ​ന്ന​ത് ആ​ശ​ങ്ക​യാ​യി. നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ തി​ര​ക്കി​ട്ട ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. വാ​യ്പൂ​രി​ലെ വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സ് അ​ട​ക്കം വെ​ള്ള​ത്തി​ലാ​യി​രു​ന്നു. നി​ര​വ​ധി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ‌‌