തു​ട​ർ​ച്ച​യാ​യ പ്ര​ള​യം, സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച് വ്യാ​പാ​രി​ക​ൾ ‌
Thursday, October 21, 2021 10:17 PM IST
റാ​ന്നി: മു​ന്ന​റി​യി​പ്പു​ക​ൾ വി​ശ്വ​സി​ച്ച്, സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് റാ​ന്നി​യി​ലെ ഒ​രു​വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ.‌
മു​ന്ന​റി​യി​പ്പു പ്ര​കാ​രം ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന മ​ഴ​ക്കെ​ടു​തി കൂ​ടി വി​ല​യി​രു​ത്തി മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്നു​ള്ളൂ​വെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പ​ല​രും. എ​ല്ലാ​വ​ർ​ഷ​വും ഉ​ണ്ടാ​കു​ന്ന പ്ര​ള​യ ന​ഷ്ട​ത്തി​ൽ യാ​തൊ​രു സ​ഹാ​യ​ങ്ങ​ളും കി​ട്ടാ​ത്ത സാ​ഹ​ര്യ​ത്തി​ൽ, പു​തി​യ ന​ഷ്ട പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷ​യു​മാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സി​ൽ ക​യ​റി സ​മ​യം ക​ള​യേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ. 2018 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ർ​ഷ​വും പ്ര​ള​യ ന​ഷ്ടം നേ​രി​ടു​ന്ന​വ​രാ​ണ് റാ​ന്നി നി​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ പേ​മാ​രി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇ​ട്ടി​യ​പ്പാ​റ സ്വ​കാ​ര്യ ബ​സ്‌​സ്റ്റാ​ന്‍​ഡ്, മാ​മ്മു​ക്ക്, പേ​ട്ട, ബൈ​പാ​സ് ജം​ഗ്ഷ​നു​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്.‌
റാ​ന്നി വ​ലി​യ​പാ​ലം മു​ത​ല്‍ പ​ഴ​വ​ങ്ങാ​ടി​ക്ക​ര സ്കൂ​ള്‍ ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. മാ​മ്മു​ക്കി​ലെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​റു​ക​ള്‍ വെ​ള്ളം ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യി. വെ​ള്ളം ക​യ​റി​യ സ്ഥാ​പ​ന​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ല​രും. വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും മ​ഴ തു​ട​രു​മെ​ന്ന​തി​നാ​ല്‍ വ്യാ​പാ​രി​ക​ള്‍ ക​ടു​ത്ത ഭ​യാ​ശ​ങ്ക​യി​ലാ​ണ്. സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റി​യ സാ​ധ​ന​ങ്ങ​ള്‍ മ​ഴ മാ​റി​യെ​ന്നു​റ​പ്പി​ക്കാ​തെ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ പ​ല​രും മ​ടി​ക്കു​ക​യാ​ണ്. മു​ന്‍ പ്ര​ള​യ​ങ്ങ​ളി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച​വ​രാ​ണി​തി​ല്‍ പ​ല​രും. 2018-19ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം കോ​വി​ഡു​മൂ​ലം ദീ​ര്‍​ഘ​കാ​ലം അ​ട​ച്ചി​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ പ​ല​തും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചു വ​ര​വെ​യാ​ണ് വീ​ണ്ടു​മൊ​രു ദു​ര​ന്തം കൂ​ടി​യെ​ത്തി​യ​ത്. ‌