മ​ഴ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ൾ ന​ൽ​കാ​ൻ ന​ട​പ​ടി
Thursday, October 21, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഉ​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ ആ​ധാ​രം ഉ​ൾ​പ്പെ​ടെ യു​ള്ള ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ൾ തി​രി​കെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​പ്രോ​ച്ച്റോ​ഡ് ഒ​ഴു​കി​പ്പോ​യ കോ​മ​ളം പാ​ല​ത്തി​ന് സ​മീ​പം അ​ടി​ഞ്ഞു​കൂ​ടി​യ ക​ല്ലും മ​ണ്ണും ത​ടി​യും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യും. വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പാ​ല​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു​പോ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് അ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ വ​രു​ന്ന​ത് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്രി​ക്കും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഹോ​ർ​ട്ടി​കോ​ർ​പ്പ് പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ പ​ച്ച​ക്ക​റി എ​ത്തു​ന്ന​ത് ഏ​കോ​പി​പ്പി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശി​ച്ചു. മ​ഴ​ക്കെ​ടു​തി​ക​ൾ കാ​ര​ണം വീ​ട്, കൃ​ഷി, റോ​ഡ്, മൃ​ഗ സ​ന്പ​ത്ത്, വൈ​ദ്യു​തി തു​ട​ങ്ങി​യ മേ​ഖ​ല​യി​ലു​ണ്ടാ​യ നാ​ശ ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ​റ​ഞ്ഞു.