മ​ല്ല​പ്പ​ള്ളി​യി​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്ന്
Tuesday, October 19, 2021 10:10 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ൽ ര​ക്ഷാ ദൗ​ത്യ​ത്തി​ന് ഫ​യ​ർ​ഫോ​ഴ്സ് ഇ​ല്ലാ​ത്ത​ത് കെ​ടു​തി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്നു. വെ​ള്ള​പ്പൊ​ക്കം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച മ​ല്ല​പ്പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തി​രു​വ​ല്ല​യി​ൽ നി​ന്നോ റാ​ന്നി​യി​ൽ നി​ന്നോ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ലേ ര​ക്ഷാ​ദൗ​ത്യം സാ​ധ്യ​മാ​കൂ​വെ​ന്ന​താ​യി​രു​ന്നു സാ​ഹ​ച​ര്യം. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ പു​ര​യി​ട​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ടു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ കി​ണ​റ്റി​ൽ വീ​ണും അ​പ​ക​ടം സം​ഭ​വി​ക്കാ​റു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​മ്പോ​ഴേ​ക്കും ദു​രി​ത​ത്തി​ന്‍റെ ആ​ക്കം വ​ർ​ധി​ക്കും. മ​ല്ല​പ്പ​ള്ളി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തു ഫ​യ​ർ​സ്റ്റേ​ഷ​ൻ തു​ട​ങ്ങ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​ണ്.

11 കെ​വി വൈ​ദ്യു​ത​ലൈ​നി​ൽ കാ​ടു​മൂ​ടി

റാ​ന്നി: അ​പ​ക​ട സാ​ധ്യ​ത ഒ​ളി​പ്പി​ച്ചു വ​ച്ച് 11 കെ​വി വൈ​ദ്യു​ത​ലൈ​നി​ല്‍ കാ​ടു​മൂ​ടി കി​ട​ക്കു​ന്നു. മ​ന്ദി​രം-​കു​ത്തു​ക​ല്ലു​ങ്ക​ല്‍ പ​ടി തി​രു​വാ​ഭ​ര​ണ പാ​ത​യി​ലാ​ണ് കാ​ടും പ​ട​ലും വ​ള​ര്‍​ന്ന് തൂ​ണു​വ​ഴി ലൈ​നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​റി​യ മ​ഴ​യി​ല്‍ പോ​ലും വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​മാ​ണ്. അ​ടി​ക്ക​ടി ട​ച്ചിം​ഗ് വെ​ട്ടി വൈ​ദ്യു​തി ത​ട​സം ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഇ​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.