മ​ഴ പെ​യ്താ​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ മു​ങ്ങും, നാ​ട്ടു​കാ​ർ ഇ​രു​ട്ടി​ലു​മാ​കും
Tuesday, October 19, 2021 10:10 PM IST
റാ​ന്നി: വെ​ള്ള​പ്പൊ​ക്ക​മോ ശ​ക്ത​മാ​യ മ​ഴ​യോ എ​ത്തു​ന്ന​തോ​ടെ മ​ന്ദി​രം സ്വ​ദേ​ശി​ക​ള്‍​ക്ക് വൈ​ദ്യു​തി ഇ​ല്ലാ​താ​കും. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന മ​ഴ​യി​ല്‍ പോ​ലും വ​ള​രെ വേ​ഗം വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച ട്രാ​ന്‍​സ്ഫോ​ര്‍​മ​റാ​ണ് നാ​ട്ടു​കാ​രു​ടെ ശാ​പ​മാ​കു​ന്ന​ത്.
മ​ന്ദി​രം - വ​ട​ശേ​രി​ക്ക​ര റോ​ഡി​ലെ പു​ത്ത​ന്‍​ക​ണ്ട​ത്തി​നു മ​ധ്യേ​യാ​ണ് ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. വെ​ള്ളം ക​യ​റു​ന്നു​വെ​ന്ന​റി​യു​മ്പോ​ഴെ വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ലേ​ക്ക് 11 കെ​വി ലൈ​നി​ല്‍ നി​ന്നു​ള്ള ലി​ങ്ക് ഓ​ഫു ചെ​യ്യും. ലി​ങ്കും വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നു​ള്ള ഫ്യൂ​സ് കാ​രി​യ​റു​ക​ളും താ​ഴ്ന്ന നി​ല​യി​ലാ​ണു​ള്ള​ത്. ഇ​താ​ണ് നേ​ര​ത്തെ ലി​ങ്ക് ഓ​ഫ് ചെ​യ്യാ​ന്‍ കാ​ര​ണം.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​ള​യ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശം ഇ​രു​ട്ടാ​യി​രു​ന്നു. ഇ​ഴ​ഞ്ഞെ​ത്തി​യ വി​ഷ​പ്പാ​മ്പ് വീ​ട്ട​മ്മ​യെ ക​ടി​ച്ച സം​ഭ​വ​വും ഇ​തി​നി​ട​യി​ലു​ണ്ടാ​യി. ഉ​യ​ര​മു​ള്ള സ്ഥ​ല​ത്തേ​ക്ക് ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ മാ​റ്റി സ്ഥാ​പി​ച്ചാ​ല്‍ നാ​ട്ടു​കാ​രു​ടെ നാ​ളു​ക​ളാ​യ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കും.