116 ക്യാ​ന്പു​ക​ളി​ലാ​യി 3584 ആ​ളു​ക​ൾ ‌
Monday, October 18, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​റ് താ​ലൂ​ക്കു​ക​ളി​ലാ​യി 116 ക്യാ​ന്പു​ക​ളി​ലാ​യി 3584 പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു. തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ. പ്ര​ള​യം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ 52 ക്യാ​ന്പു​ക​ൾ തി​രു​വ​ല്ല​യി​ൽ തു​റ​ന്നു. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ 21, അ​ടൂ​ർ 12, മ​ല്ല​പ്പ​ള്ളി 17, കോ​ന്നി 12, റാ​ന്നി ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ ക്യാ​ന്പു​ക​ൾ. 1047 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ‌