പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല മു​ങ്ങി
Monday, October 18, 2021 10:28 PM IST
തി​രു​വ​ല്ല: മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം ഉ​ണ്ടാ​യെ​ങ്കി​ലും അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ര​ത്തി ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യെ​ങ്കി​ലും അ​പ്പ​ർ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ പെ​രി​ങ്ങ​ര , ക​ട​പ്ര, നി​ര​ണം , നെ​ടു​ന്പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. താ​ലൂ​ക്കി​ൽ 52 ക്യാ​ന്പു​ക​ളി​ലാ​യി ആ​യി 509 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.‌

പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ൽ പൂ​ർ​ണ​മാ​യി വെ​ള്ളം ക​യ​റി​യ​തോ​ടെ യാ​ത്രാ​ബ​ന്ധ​ങ്ങ​ളും ന​ഷ്ട​മാ​യി. ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ചെ​റി​യ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കോ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ മാ​റി​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ളം​വ​ര​വ് നി​ല​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഇ​നി​യു​ള്ള ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി​യ കു​റ്റൂ​ർ ഭാ​ഗ​ത്ത് കെ​ടു​തി​ക​ൾ തു​ട​രു​ക​യാ​ണ്. റോ​ഡു​ക​ളി​ൽ നി​ന്നും വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി​യി​ട്ടി​ല്ല. ‌

എം​സി റോ​ഡി​ൽ തി​രു​മൂ​ല​പു​രം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ഇ​ന്ന​ലെ​യും ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പെ​ട്ടു. കു​റ്റൂ​രി​ലും റോ​ഡി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. തി​രു​വ​ല്ല - അ​ന്പ​ല​പ്പു​ഴ റോ​ഡി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ഇ​തു വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ പു​ളി​ക്കീ​ഴ് ജം​ഗ്ഷ​നി​ൽ സ​മീ​പം വെ​ള്ളം ക​യ​റി​യ​തി​നാ​ൽ റോ​ഡ് ഇ​രു​വ​ശ​ത്തു​മു​ള്ള ക​ട​ക​ളി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ടി​രി​ക്കു​ന്നു. ‌

ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ ര​ക്ഷി​ച്ചു ‌

തി​രു​വ​ല്ല: അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ ജ​ല​പ്ര​ള​യ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ പെ​രി​ങ്ങ​ര കാ​ര​യ്ക്ക​ൽ കാ​ര​യ്ക്കാ​ട്ടു​ത​റ​യി​ൽ ല​യാ​മ്മ​യെ (85്) കാ​ര​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക വി​കാ​രി റ​വ. ഏ​ബ്ര​ഹാം വ​ർ​ഗീ​സി​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​നാ​യി. വെ​ള്ള​ത്തി​ലാ​യ നി​ര​വ​ധി ഭ​വ​ന​ങ്ങ​ളി​ൽ യു​വ​ജ​ന​സ​ഖ്യം ബ്രി​ഗേ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.‌

സു​ബി​ൻ ജോ​ർ​ജ്,ഷെ​ബി​ൻ വ​ർ​ഗീ​സ്, ഷാ​രോ​ൻ കു​ര്യ​ൻ തോ​മ​സ്, അ​ല​ൻ അ​നീ​ഷ്, ഷെ​യ്ൻ വ​ർ​ഗീ​സ്, റോ​ബി​ൻ ചാ​ക്കോ, ഈ​പ്പ​ൻ ചാ​ക്കോ, ജെ​ന്നീ​സ് ജോ​ർ​ജ് മാ​ത്യു, ഷാ​ലോം ഫി​ലി​പ്പ്, ശ്രീ​കാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌