എ​സ്ഡി​പി​ഐ, ബി​ജെ​പി - എ​ൽ​ഡി​എ​ഫ് ബ​ന്ധം തു​റ​ന്നു​കാ​ട്ടും: എം.​എം. ഹ​സ​ൻ ‌
Wednesday, October 13, 2021 11:23 PM IST
പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ, ബി​ജെ​പി ക​ക്ഷി​ക​ളു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധി​കാ​രം പ​ങ്കി​ട്ടു​കൊ​ണ്ട് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ അ​പ​ഹാ​സ്യ​മാ​യ നി​ല​പാ​ടി​നെ ജ​ന​ങ്ങ​ളു​ടെ മു​മ്പാ​കെ തു​റ​ന്ന് കാ​ണി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ എം.​എം ഹ​സ​ന്‍. പ​ത്ത​നം​തി​ട്ട ജി​ല്ലാ യു​ഡി​എ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​വി​ശു​ദ്ധ സ​ഖ്യ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന ത​ല​ത്തി​ലും സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌
ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി​ക്ട​ര്‍ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ മുതലായവ​ര്‍ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ‌