വി​വ​രാ​വ​കാ​ശ നി​യ​മം ശ​ക്തം: മ​ന്ത്രി വീ​ണാ ജോ​ർ​ജ് ‌
Wednesday, October 13, 2021 11:23 PM IST
പ​ത്ത​നം​തി​ട്ട: അ​ഴി​മ​തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നും ഭ​ര​ണ സു​താ​ര്യ​ത ഉ​റ​പ്പു വ​രു​ത്താ​നും വി​വ​രാ​വ​കാ​ശ നി​യ​മം ശ​ക്ത​മാ​ണെ​ന്നു മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കേ​ര​ള ജ​ന​വേ​ദി സം​ഘ​ടി​ച്ച വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​തി​നാ​റാം ജ​ന്മ​ദി​നാ​ച​ര​ണ​വും സെ​മി​നാ​റു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ‌
ജ​ന​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​എ​ൻ.​വി​ജ​യ​കു​മാ​ർ, മു​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ എം.​എ​ൻ. ഗു​ണ വ​ർ​ദ്ദ​ന​ൻ, എ​റ​ണാ​കു​ളം ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​ബി.​ബി​നു എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, പ​ത്ത​നം​തി​ട്ട സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ.​ജേ​ക്ക​ബ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലം​ഗം കാ​ശി​നാ​ഥ​ൻ, പ​ത്ത​നം​തി​ട്ട പ്ര​തി​ഭാ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​ആ​ർ. അ​ശോ​ക് കു​മാ​ർ, ഹം​സാ റ​ഹ്‌​മാ​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ് തെ​ങ്ങും​ത​റ​യി​ൽ, റ്റി.​എ​ച്ച്.​സി​റാ​ജു​ദ്ദീ​ൻ, ഗൗ​രി​യ​മ്മ, അ​നു​പ​മ സ​തീ​ഷ്, ഷീ​ജ ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.