ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്കു​ള്ള അം​ഗീ​കാ​രം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ‌
Saturday, September 25, 2021 11:02 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ കേ​ര​ള​ത്തി​ന്‍റെ തി​ള​ക്ക​മാ​ര്‍​ന്ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ച മൂ​ന്ന് പു​ര​സ്‌​കാ​ര​ങ്ങ​ളെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ ഇ​ന്‍​ഫെ​ര്‍​ട്ടി​ലി​റ്റി ക്ലീനി​ക് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌ സം​സ്ഥാ​ന ആ​യു​ഷ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ളി​ലെ 5.17 കോ​ടി രൂ​പ​യു​ടെ 12 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ 600 ആ​യു​ഷ് ഡി​സ്‌​പെ​ന്‍​സ​റി​ക​ളെ ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ യോ​ഗ ട്രെ​യി​ന​റു​ടെ​യും ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സേ​വ​ന​വും വി​വി​ധ​ത​രം ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളും ലാ​ബ് സൗ​ക​ര്യ​ങ്ങ​ളും ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ധി​ക​മാ​യി ല​ഭി​ക്കും. കൂ​ടാ​തെ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ധ​ന​സ​ഹാ​യ​വും ന​ല്‍​കു​ന്നു.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 40 സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളാ​ക്കി​യ​ത്. അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഈ ​സ​ര്‍​ക്കാ​ര്‍ 50 സ്ഥാ​പ​ന​ങ്ങ​ളെ ഇ​തി​നോ​ട​കം ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളാ​ക്കി ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ര്‍​ഷം 150 സ്ഥാ​പ​ന​ങ്ങ​ളെ കൂ​ടി ഇ​ത്ത​ര​ത്തി​ല്‍ ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​മി​ന ഹൈ​ദ​രാ​ലി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍ . അ​ജി​ത്കു​മാ​ര്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അം​ബി​ക വേ​ണു,

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ​ന്ദി​രാ​മ​ണി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ റോ​ഷ​ന്‍ നാ​യ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സു​മേ​ഷ് ബാ​ബു, അ​ഖി​ല്‍​കു​മാ​ര്‍, മേ​ഴ്സി വ​ര്‍​ഗീ​സ്, ആ​നി സ​ജി, ആ​യു​ര്‍​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​പി.​എ​സ്. ശ്രീ​കു​മാ​ര്‍, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​ശ്രീ​കു​മാ​ര്‍, ആ​യു​ര്‍​വേ​ദ സീ​നി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വ​ഹീ​ദ റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌