ഇ​ൻ​ഫെ​ർ​ട്ടി​ലി​റ്റി ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 24, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ലാ​രം​ഭി​ക്കു​ന്ന ഇ​ൻ​ഫെ​ർ​ട്ടി​ലി​റ്റി ക്ലി​നി​ക് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 10 ല​ക്ഷം രൂ​പ​യാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വാ​ഹി​ദ റ​ഹ്്മാ​ന്‍റെ ഈ ​രം​ഗ​ത്തെ അ​നു​ഭ​വ​സ​ന്പ​ത്ത് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ക്ലി​നി​ക്കി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്

പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ലെ ഹോ​മി​യോ വ​കു​പ്പി​ന്‍റെ ജി​ല്ലാ മെ​ഡി​ക്ക​ൽ സ്റ്റോ​ർ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ര​ണ്ടി​ന് ഇ​ല​ന്തൂ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും 45 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്ര​മാ​ണ് ഹോ​മി​യോ വ​കു​പ്പി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഇ​ല്ലാ​തി​രു​ന്ന​ത്.