പി.​കെ. ജേ​ക്ക​ബ് ഭാ​ര​വാ​ഹി​ത്വം ഒ​ഴി​ഞ്ഞു
Friday, September 24, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു​വി​നെ​തി​രെ പ​ട​യൊ​രു​ക്ക​വു​മാ​യി പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം സ്ഥാ​ന​ങ്ങ രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റി​ന്‍റെ ഏ​ക​പ​ക്ഷീ​യ നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും കെ​ടി​യു​സി -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി.​കെ. ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് പാ​ർ​ട്ടി അം​ഗ​മാ​യി ത​ത്കാ​ലം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
എ​ല്ലാ ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളും രാ​ജി​വ​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി​യെ ത​ള​ർ​ത്തു​ന്ന​തി​ലും ത​ന്നോ​ടും ത​നി​ക്കൊ​പ്പ​മു​ള്ള പ്ര​വ​ർ​ത്ത​ക​രോ​ടും കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യി​ൽ യാ​തൊ​രു സം​ഭാ​വ​ന​യും ന​ൽ​കാ​ത്ത​യാ​ളെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ക്കി​യ​തു​മു​ത​ൽ ജി​ല്ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​നു ത​ള​ർ​ച്ച മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് പി.​കെ. ജേ​ക്ക​ബ് പ​റ​ഞ്ഞു. സ്വ​ന്തം ബി​സി​ന​സാ​ണ് പ്ര​സി​ഡ​ന്‍റി​നു പ​ര​മ പ്ര​ധാ​നം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഒ​രു പ​രി​പാ​ടി​യും പ്ര​സി​ഡ​ന്‍റും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള​വ​രും അ​റി​യി​ക്കാ​റി​ല്ല. മൂ​ന്നു ത​വ​ണ ഈ ​വി​വ​രം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു വ​ന്നു. ചെ​യ​ർ​മാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചി​ല ച​ർ​ച്ച​ക​ളും ന​ട​ന്നു. ആ ​സ​മ​യം താ​ൻ പ​റ​യു​ന്ന​തൊ​ക്കെ ശ​രി​വ​യ്ക്കു​ന്ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തി​രി​കെ ഇ​വി​ടെ​യെ​ത്തു​ന്പോ​ൾ ക​ട​ക വി​രു​ദ്ധ​മാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക.തു​ട​ർ​ച്ച​യാ​യി 10 വ​ർ​ഷം യു​ഡി​എ​ഫ് ഭ​രി​ച്ച പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ ഇ​ക്കു​റി ഭ​ര​ണം എ​ൽ​ഡി​എ​ഫി​നു നേ​ടി​ക്കൊ​ടു​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ക​ഴി​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലും മു​ന്ന​ണി​യി​ലും അ​ങ്ങ​നെ നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം നേ​ടി​യെ​ടു​ക്കാ​നാ​യി. എ​ന്നി​ട്ടും ഈ ​കൗ​ണ്‍​സി​ല​ർ​മാ​രെ പാ​ർ​ട്ടി​യു​ടെ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നി​ല്ല.
ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഗോ​പാ​ല​ൻ, ലോ​ട്ട​റി ഏ​ജ​ന്‍റ്സ് സെ​ല്ലേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി​ജു ഏ​ബ്ര​ഹാം, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി സാം ​ജോ​യ്ക്കു​ട്ടി ,യൂ​ത്ത് ഫ്ര​ണ്ട് ജോ​ണ്‍ പോ​ൾ മാ​ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.