കാ​ട്ടു​പ​ന്നി​യു​ടെ മാം​സം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണം: എ​ൻ.​എം.​രാ​ജു
Friday, September 24, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യോ​ര മേ​ഖ​ല​യി​ലെ കൃ​ഷി​ക്കും ക​ർ​ഷ​ക​ർ​ക്കും ഭീ​ക്ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​ന്പോ​ൾ വി​ല​പി​ടി​പ്പു​ള്ള അ​തി​ന്‍റെ മാം​സം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​ർ​ക്ക് ശ​ല്യ​മാ​യ പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കു​വാ​നാ​യി തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ കൊ​ല്ലു​ന്ന പ​ന്നി​ക​ളു​ടെ മാം​സം പാ​ഴാ​ക്കു​ക​യാ​ണ്. ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി കാ​ട്ടു​പ​ന്നി​ക​ളെ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യും അ​വ​യു​ടെ മാം​സം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ക​യും വേ​ണ​മെ​ന്ന് രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.കി​ലോ​ഗ്രാ​മി​നു 300 രൂ​പ​യോ​ളം വി​ല​യു​ള്ള മാം​സം പാ​ഴാ​ക്കി​ക​ള​യാ​തെ ലേ​ലം ചെ​യ്ത് വ​നം​വ​കു​പ്പ് വ​രു​മാ​ന​മാ​ർ​ഗ​മാ​ക്കു​ക​യും നാ​ശ​ന​ഷ്ടം നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി പ​ണം വി​ന​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് എ​ൻ.​എം.​രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.