വാ​യ​ന​ശാ​ല മാ​റ്റി സ്ഥാ​പി​ക്ക​ണം; ധ​ർ​ണ ന​ട​ത്തി
Friday, September 24, 2021 10:05 PM IST
വെച്ചൂച്ചിറ: കു​ള​മാ​ങ്കു​ഴി സു​ഭാ​ഷ് വാ​യ​ന​ശാ​ല വെ​ച്ചൂ​ച്ചി​റ​യി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വെ​ച്ചൂ​ച്ചി​റ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന ശാ​ല ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ടി. ​കെ. സാ​ജു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി കൈ​പ്പു​ഴ, വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് ചാ​ക്കോ, ടോ​മി കെ. ​വ​ർ​ഗീ​സ്, ഷൈ​നു ചാ​ക്കോ, ജ​യ​ൻ അ​ന്പാ​ട്ട്, റോ​യി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മു​ഖേ​ന അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന വാ​യ​ന ശാ​ല സ്ഥി​തി ചെ​യ്യു​ന്ന​ത് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലാ​ണ്. വെ​ച്ചൂ​ച്ചി​റ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ യു​വ​ജ​ന​ങ്ങ​ൾ​ക്കോ വാ​യ​ന​ശാ​ല​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.