ബി ​ദി വാ​രി​യ​ർ, വാ​ക്സി​നേ​ഷ​ൻ കാ​ന്പെ​യ്ൻ കാ​ര്യ​ക്ഷ​മ​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Friday, September 24, 2021 10:02 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ബി ​ദി വാ​രി​യ​ർ, വാ​ക്സി​നേ​ഷ​ൻ കാ​ന്പെ​യ്ൻ എ​ന്നി​വ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​റി​യി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ള​ക്ട​ർ പ​റ​ഞ്ഞ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ലാ​ത​ല യോ​ഗം ചേ​രും. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് യോ​ഗം ചേ​രു​ക. ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും വാ​ക്സി​നേ​ഷ​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി​യും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​ക​ണം. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​വ​രു​ന്ന ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സി​എ​ഫ്എ​ൽ​ടി​സി​യു​ടെ ന​ട​ത്തി​പ്പ് ചെ​ല​വു​ക​ളി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ഇ​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക പു​നഃ​പ​രി​ശോ​ധി​ച്ച് ജി​ല്ലാ​ത​ല​ത്തി​ൽ നി​ന്നും ഫ​ണ്ട് ന​ല​കു​ന്ന​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​നി​ശാ​ന്തി​നി, എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ജി. ഗോ​പ​കു​മാ​ർ, ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ. ​ശ്രീ​കു​മാ​ർ, ഡി​ഡി​പി കെ.​ആ​ർ. സു​മേ​ഷ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ് ന​ന്ദി​നി, മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.