റാ​ന്നി മാ​മു​ക്കി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Friday, September 24, 2021 10:02 PM IST
റാ​ന്നി: റാ​ന്നി മാ​മു​ക്ക് ജം​ഗ​ഷ​നി​ൽ ജ​ല​വി​ത​ര​ണ​ക്കു​ഴ​ൽ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​നാ​ളാ​യി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്നി​ല്ല​ന്ന് പ​രാ​തി. സം​സ്ഥാ​ന​പാ​ത​യി​ൽ നി​ന്നും റാ​ന്നി - വെ​ണ്ണി​ക്കു​ളം റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് പൈ​പ്പി​ന്, ത​ക​രാ​ർ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല ടാ​ങ്കു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന കു​ഴ​ലാ​യ​തി​നാ​ൽ വ​ലി​യ ഫോ​ഴ്സി​ലാ​ണ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു​ന്ന​ത്.

മാ​മു​ക്ക് ജം​ഗ​ഷ​നി​ൽ നി​ന്നും പൊ​ട്ടി​യൊ​ഴു​കു​ന്ന വെ​ള്ളം, റോ​ഡി​ൽ കൂ​ടി ഒ​ഴു​കി സ​മീ​പ​ത്തെ വ​ലി​യ തോ​ട്ടി​ൽ എ​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ അ​ങ്ങാ​ടി പ​ദ്ധ​തി​യി​ൽ നി​ന്നും മാ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ക്കാ​തി​രി​ക്കു​ക​യും പി​ന്നീ​ട് വീ​ണ്ടും തു​ട​ങ്ങി​യ​തി​നു ശേ​ഷം കു​ടി​വെ​ള്ള പ്ര​ശ്നം ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ച്ച​പ്പോ​ഴാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും കു​ഴ​ൽ ത​ക​ർ​ന്ന് വെ​ള്ളം ന​ഷ്ട​മാ​കു​ന്ന​ത്.

ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം പാ​ഴാ​കു​ന്ന കു​ഴ​ലി​ന്‍റെ ത​ക​രാ​ർ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.