13 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി​യി​ലേ​ക്ക്
Friday, September 24, 2021 10:02 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 13 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഒ​ഡി​എ​ഫ് പ്ല​സ്(​വെ​ളി​യി​ട വി​സ​ർ​ജ്ജ​ന വി​മു​ക്ത പ​ദ​വി) പ​ദ​വി പ്ര​ഖ്യാ​പി​ക്കു​ന്നു. തു​ന്പ​മ​ണ്‍, ആ​റ​ന്മു​ള, പ​ന്ത​ളം​തെ​ക്കേ​ക്ക​ര, പ​ള്ളി​ക്ക​ൽ, കൊ​ടു​മ​ണ്‍, ചെ​റു​കോ​ൽ, ക​വി​യൂ​ർ, ആ​നി​ക്കാ​ട്, ക​ല്ലൂ​പ്പാ​റ, അ​രു​വാ​പ്പു​ലം, നി​ര​ണം, കു​ള​ന​ട, കു​ന്ന​ന്താ​നം എ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ർ​വേ​യു​ടെ​യും ബ്ലോ​ക്ക്ത​ല ടീ​മു​ക​ളു​ടെ പ​രി​ശോ​ധ​ന​യു​ടെ​യും ഏ​റ്റെ​ടു​ത്ത പ്രോ​ജ​ക്ടു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ​ഞ്ചാ​യ​ത്തു​ക​ൾ ആ​ദ്യ​ഘ​ട്ട പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ ഗ്രാ​മ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ർ​ക്കും സെ​ക്ര​ട്ട​റി​മാ​ർ​ക്കും ശു​ചി​ത്വ​മേ​ഖ​ല​യി​ലെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഇ. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.