കേ​ര​ളം പു​റ​ത്തു​വി​ടു​ന്ന​ത് കൃ​ത്യ​മാ​യ കോ​വി​ഡ് ക​ണ​ക്കു​ക​ൾ: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Friday, September 24, 2021 10:02 PM IST
ഇ​ര​വി​പേ​രൂ​ർ: വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് കൃ​ത്യ​മാ​യ കോ​വി​ഡ് ക​ണ​ക്കു​ക​ളാ​ണ് കേ​ര​ളം പു​റ​ത്തു​വി​ടു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ്ത​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വാ​ർ​ഡ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പ​ഴ​യ​കാ​വ് മോ​ഡ​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന സം​സ്ഥാ​ന​വും ഏ​റ്റ​വും അ​ധി​കം സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​ന്ന സം​സ്ഥാ​ന​വും കേ​ര​ള​മാ​ണ്. ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യാ​ൽ നി​ർ​ബ​ന്ധ​മാ​യും ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം തേ​ട​ണം. സ്വ​യം രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ണ്ടാ​കു​ക​യാ​ണ് ഇ​നി വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 2025 ഓ​ടെ സം​സ്ഥാ​ന​ത്തു​നി​ന്ന് ക്ഷ​യ​രോ​ഗ​ത്തെ തു​ട​ച്ചു നീ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ശ​ശി​ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജി​ജി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൽ​സാ തോ​മ​സ്, എ​ൻ.​എ​സ് രാ​ജീ​വ്, ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​സ്.​ശ്രീ​കു​മാ​ർ, ഓ​ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ഷ എ​സ്. ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.