പി​എം റോ​ഡ് പു​ന​ർ​നി​ർ​മാ​ണം; പെ​രു​ന്പു​ഴ - ബ്ലോ​ക്കുപ​ടി​ഭാ​ഗം ഇ​ഴ​യു​ന്നു
Friday, September 24, 2021 10:02 PM IST
റാ​ന്നി: പെ​രു​ന്പു​ഴ മു​ത​ൽ ബ്ലോ​ക്കു​പ​ടി വ​രെ​യു​ള്ള സം​സ്ഥാ​ന പാ​ത​യി​ലെ പു​ന​ർ​നി​ർ​മാ​ണം ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ൽ. റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യ്ക്കും അ​ധി​ക​സ​മ​യം വേ​ണ്ടി​വ​രു​ന്നു.

പെ​രു​ന്പു​ഴ - ബ്ലോ​ക്ക്പ​ടി ഭാ​ഗ​ത്തു വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന​ത്
പ​തി​വാ​യി. വെ​യി​ലു​ള്ള​പ്പോ​ൾ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​വും മ​ഴ​യി​ൽ ചെ​ളി​യും യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്.

പൊ​ടി​ശ​ല്യം ഏ​റു​ന്പോ​ൾ ക​രാ​ർ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളം ത​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ന​ത്ത ചൂ​ടി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ പൊ​ടി​യി​ൽ മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ബ്ലോ​ക്കു​പ​ടി​ക്കും പെ​രു​ന്പു​ഴ ടൗ​ണി​നും മ​ധ്യ​ത്തി​ലെ ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​താ​ണ് ഗ​താ​ഗ​ത​കു​രു​ക്കി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​ലെ പ്ലാ​ച്ചേ​രി മു​ത​ൽ എ​സ്്സി പ​ടി വ​രെ​യും ചെ​ത്തോ​ങ്ക​ര മു​ത​ൽ റാ​ന്നി വ​ലി​യ​പാ​ലം വ​രെ​യും ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​വി​ടെ അ​നു​ബ​ന്ധ ജോ​ലി​ക​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ എ​സ്‌​സി പ​ടി മു​ത​ൽ ചെ​ത്തോ​ങ്ക​ര വ​രെ​യും വ​ലി​യ​പാ​ലം മു​ത​ൽ ബ്ലോ​ക്കു​പ​ടി വ​രെ​യും നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്.

മൂ​ന്നു മാ​സം കൊ​ണ്ട് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജോ​ലി​ക​ൾ ചെ​യ്ത് ടൗ​ണി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു വ്യാ​പാ​രി​ക​ളോ​ട് ക​ഐ​സ്ടി​പി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

പി​ന്നീ​ട് കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ പ​ക​ലും ജോ​ലി​ക​ൾ ന​ട​ത്തി നി​ർ​മാ​ണ​ത്തി​ന് വേ​ഗം കൈ​വ​രി​ച്ചി​രു​ന്നു. കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​ണം വീ​ണ്ടും മെ​ല്ല​പ്പോ​ക്കി​ലാ​യി.

ടൗ​ണി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചെ​ങ്കി​ലും റോ​ഡു നി​ർ​മാ​ണ​ത്തി​ന് പ​ഴ​യ വേ​ഗം കൈ​വ​ന്നി​ട്ടി​ല്ല. പ​രാ​തി​യും പ്ര​തി​ക്ഷേ​ധ​വും വ്യാ​പ​ക​മാ​യ​തോ​ടെ പെ​രു​ന്പു​ഴ ടൗ​ണി​ൽ ഒ​രു വ​ശം പാ​റ​മ​ക്കി​ട്ട് ഉ​യ​ർ​ത്തി ടാ​ർ ചെ​യ്തി​രു​ന്നു.