ക്ലീ​ൻ ആ​ൻ​ഡ് ഗ്രീ​ൻ വ​ലി​യ​കാ​വ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി ‌
Thursday, September 23, 2021 9:50 PM IST
റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കാ​വി​നെ സ​മ്പൂ​ർ​ണ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ക്ലീ​ൻ ആ​ൻ​ഡ് ഗ്രീ​ൻ വ​ലി​യ​കാ​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
വാ​ർ​ഡ് പ​രി​ധി​യി​ലെ വെ​ള്ളം, വാ​യു, മ​ണ്ണ് എ​ന്നി​വ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ൽ വാ​ഹ​ന​യാ​ത്ര​യ്ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന കാ​ട് തൊ​ഴി​ൽ ഉ​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വെ​ട്ടി​മാ​റ്റി വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും.
വ​ലി​യ​കാ​വ് - വ​ട്ടാ​ർ​ക​യം - മ​ന്ദ​മ​രു​തി റോ​ഡ് റീ ​ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ഇ​രു വ​ശ​ങ്ങ​ളി​ലും ചെ​ടി​ക​ൾ ന​ട്ട് പൂ​ന്തോ​ട്ട​മൊ​രു​ക്കും. ‌
ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ വീ​ടു​ക​ളി​ൽ നി​ന്നും പ്ര​തി​ഫ​ലം ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്കും. വ​ലി​യ​കാ​വ് - പൊ​ന്ത​ൻ പു​ഴ- റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി എ​ല്ലാ ഭാ​ഗ​ത്തും കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി അ​ണു​വി​മു​ക്ത​മാ​ക്കും. വ​ലി​യ​കാ​വി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന വ​ലി​യ​തോ​ട് 12 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ആ​ഴം കൂ​ട്ടി പ​മ്പാ​ന​ദി​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കും.
കേ​ടാ​യ തെ​രു​വ് വി​ള​ക്കു​ക​ൾ മാ​റ്റു​ന്ന​തോ​ടൊ​പ്പം വോ​ൾ​ട്ടേ​ജ് കു​റ​ഞ്ഞ ഭാ​ഗ​ത്ത് ത്രീ ​ഫേ​സ് ലൈ​ൻ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. പ​ദ്ധ​തി ഡോ​ക്യു​മെ​ന്‍റ​റി സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റ് കി​ര​ൺ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കും. പ​ദ്ധ​തി​ക​ൾ ഫ​യ​ർ​ഫോ​ഴ്സ് സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗം പ്ര​സാ​ദ് ആ​ര്യാ​ട്ട് ഏ​കോ​പി​പ്പി​ക്കും.
യോ​ഗ​ത്തി​ൽ അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വ​ലി​യ​കാ​വ് അ​ജ​യ് ഹാ​ച്ച​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജ​യ​ൻ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി​ക്ക് കൈ​മാ​റി. ‌
ആ​ലോ​ച​നാ​യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം മു​ഹ​മ്മ​ദ് ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യു ജോ​ൺ, എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജി കൊ​ച്ച​യ്യ​ത്ത്, ത​മ്പി വി​ല​ങ്ങു​പാ​റ, സാ​ബു പ​ന്ത​ള​യി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സ​തീ​ഷ് കു​മാ​ർ, ബി​ജി, ഷേ​ർ​ളി, വാ​ർ​ഡ് വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി ജോ​ൺ മാ​ന്താ​ന​ത്ത്, വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌