റ​വ.​ജോ​ർ​ജ് മാ​ത്ത​ന് ജ​ന്മ​നാ​ട്ടി​ൽ സ്മാ​ര​കം നി​ർ​മി​ക്കും ‌
Thursday, September 23, 2021 9:50 PM IST
കോ​ഴ​ഞ്ചേ​രി: റ​വ.​ജോ​ർ​ജ് മാ​ത്ത​ന് ജ​ന്മ​നാ​ട്ടി​ൽ സ്മാ​ര​കം. ആ​ദ്യ വ്യാ​ക​ര​ണ​ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ച​യി​താ​വാ​യ അ​ദ്ദേ​ഹ​ത്തി​നു കി​ട​ങ്ങ​ന്നൂ​രി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്.
സാ​ഹി​ത്യം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക ന​വോ​ത്ഥാ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മ​ഹാ​നാ​ണ്. ജോ​ർ​ജ് മാ​ത്ത​ൻ. കി​ട​ങ്ങ​ന്നൂ​ർ പു​ളി​യേ​ലി​ൽ മ​ത്ത​ൻ ജോ​ർ​ജ് - അ​ന്നാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1819 സെ​പ്റ്റം​ബ​ർ 25 നാ​യി​രു​ന്നു ജ​ന​നം. ആം​ഗ്ലി​ക്ക​ൻ സ​ഭ​യി​ലെ വൈ​ദീ​ക​നും ഡൊ​മ​സ്റ്റി​ക് ചാ​പ്ല​നു​മാ​യി​രു​ന്നു . മ​ല​യാ​ണ്മ​യു​ടെ വ്യാ​ക​ര​ണം എ​ന്ന വ്യാ​ക​ര​ണ​ഗ്ര​ന്ഥം എ​ഴു​തി.‌
മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ലാ​റ്റി​ൻ, ഹീ​ബ്രു, ഗ്രീ​ക്ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ പ​ണ്ഡി​ത​നാ​ണ്. അ​ടി​മ​ക​ൾ​ക്കു വേ​ണ്ടി മ​ല്ല​പ്പ​ള്ളി​യി​ൽ സ്കൂ​ൾ ആ​രം​ഭി​ച്ചു. ‌
1870 മാ​ർ​ച്ച് 4 നാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ആ​റ​ൻ​മു​ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കി​ട​ങ്ങ​ന്നൂ​രി​ൽ സ്മാ​ര​കം പ​ണി​യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ക തി​ക​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ച്ച​ന്‍റെ കു​ടും​ബ​മാ​യ കി​ട​ങ്ങ​ന്നൂ​ർ ചെ​റി​യാ​ൻ ത​ര​ക​ൻ കു​ടു​ബ​യോ​ഗ​ത്തോ​ട് സ​ഹാ​യം തേ​ടി. അ​വ​രാ​ണ് അ​ർ​ധ​കാ​യ പ്ര​തി​മ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. കാ​ര​ക്കാ​ട് പ്ര​കാ​ശ് പ​ണി​ക്ക​രാ​ണ് ശി​ല്പം പ​ണി​ത​ത്. ‌
കു​ടു​ബ​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് എം ​ചെ​റി​യാ​ൻ, പി ​സി തോ​മ​സ്, ടൈ​സ​ൻ, ടോ​ജി ടി ​ജേ​ക്ക​ബ് എ​ന്നി​വ​ർ ശി​ല്പം കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. എ​സ്. കു​മാ​ർ, വി​ക​സ​ന ഉ​പ​സ​മി​തി​യ​ധ്യ​ക്ഷ ര​മാ​ദേ​വി, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ‌