പെ​രു​നാ​ട്ടി​ലെ ത​ർ​ക്ക​ഭൂ​മി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​ഞ്ഞു
Thursday, September 23, 2021 9:49 PM IST
ചി​റ്റാ​ർ: പെ​രു​നാ​ട് വി​ല്ലേ​ജി​ൽ ഗോ​വ ഉ​പ​മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു ക​വ​ളേ​ക്ക​ർ കൈ​വ​ശം വ​ച്ചി​രു​ന്ന വി​വാ​ദ​ഭൂ​മി​യി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പെ​രു​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ത​ട​ഞ്ഞു.
85 ഏ​ക്ക​ർ ഭൂ​മി​യാ​ണ് വി​വാ​ദ​ത്തി​ലു​ള്ള​ത്. ഇ​വി​ടെ നി​ന്ന തേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് ഒ​രു വ​ർ​ഷം മു​ന്പ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം വ​നം, റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ ത​ട​ഞ്ഞി​രു​ന്നു. 804 മു​ത​ൽ 809 വ​രെ​യു​ള്ള സ​ർ​വേ ന​ന്പ​രി​ൽ 340 ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി​യാ​ണെ​ന്ന പേ​രി​ലാ​ണ് ത​ർ​ക്കം.
2017 ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ൻ 55 ഏ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​രി​ലേ​ക്ക് സ​റ​ണ്ട​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വ് ഇ​ട്ടി​രു​ന്നു. എ​ന്നാ​ൽ 2019 ൽ ​പെ​രു​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​തി​ൽ പ​ത്തേ​ക്ക​ർ ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ച​ന്ദ്ര​ബാ​ബു ക​വ​ളേ​ക്കു​ടെ പേ​രി​ൽ തീ​റാ​ധാ​രം ന​ട​ത്തി ക​രം സ്വീ​ക​രി​ച്ചി​രു​ന്നു. പെ​രു​നാ​ട് വി​ല്ലേ​ജി​ൽ ച​ന്ദ്ര​ബാ​ബു ക​വ​ളേ​ക്ക​ർ​ക്ക് 14 ഏ​ക്ക​ർ ഭൂ​മി മാ​ത്ര​മാ​ണു​ള്ള​തെ​ന്നും 85 ഏ​ക്ക​റി​ൽ അ​ധി​കം സ​ർ​ക്കാ​ർ ഭൂ​മി​യാ​ണ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.