മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ക പ​ര​മ​പ്ര​ധാ​നം: മു​ഖ്യ​മ​ന്ത്രി
Thursday, September 23, 2021 9:49 PM IST
കോ​ന്നി: മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​യെ​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ന്നി മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യെ പി​ടി​ച്ചു കെ​ട്ടാ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രി​ൽ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത ഒ​രാ​ൾ പോ​ലും കേ​ര​ള​ത്തി​ലി​ല്ല. ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ മു​ന്നേ​റ്റ​ത്തി​ന് അ​ടി​സ്ഥാ​നം പാ​കി​യ​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത് നാ​ടി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്. 2016ൽ ​എ​റ​ണാ​കു​ള​ത്തും, 2009 ൽ ​തൃ​ശൂ​രും മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​ര​ത്തെ ത​ന്നെ ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ നാ​ലാ​മ​ത്തെ മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​യാ​ണ് കോ​ന്നി​യി​ൽ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ജോ മോ​ഡി, അ​ജോ​മോ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ദേ​വ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജി​ഷ ജ​യ​കു​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി​ക്ട​ർ ടി.​തോ​മ​സ്, രാ​ജു നെ​ടു​വ​ന്പു​റം, ആ​ശ തോ​മ​സ്്, ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ കെ.​ജെ. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​വ​ർ​ഷം 4500 മ​രു​ന്നു​ക​ൾ
പ​രി​ശോ​ധി​ക്കാ​നാ​കും

കോ​ന്നി​യി​ലെ മ​രു​ന്ന് പ​രി​ശോ​ധ​നാ ലാ​ബി​ൽ പ്ര​തി​വ​ർ​ഷം 4500 മ​രു​ന്നു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പ്ര​തി​വ​ർ​ഷം 15000 മ​രു​ന്നു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും.

കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ വി​ത​ര​ണം ന​ട​ത്തു​ന്ന മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന കോ​ന്നി​യി​ൽ ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ഗു​ണ​നി​ല​വാ​ര​മു​ള്ള മ​രു​ന്നു​ക​ൾ മി​ത​മാ​യ വി​ല​യ്ക്ക് ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.

ഏ​ക​ദേ​ശം 20,000 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ള്ള സം​സ്ഥാ​ന ഒൗ​ഷ​ധ​വി​പ​ണ​യി​ൽ, മ​രു​ന്നു​ക​ളെ​ല്ലാം ത​ന്നെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ല​ഭ്യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ വി​പ​ണി​യി​ൽ എ​ത്തു​ന്ന മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ​യും ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വ​കു​പ്പി​ന്‍റെ​യും ഭാ​രി​ച്ച ചു​മ​ത​ല​യാ​ണ്.

18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ 91 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും സം​സ്ഥാ​ന​ത്തു ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക വാ​ക്സി​ൻ കാ​ന്പ​യ്െ​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.