ഇ​ര​വി​പേ​രൂ​ര്‍ വാ​ര്‍​ഡ് ത​ല ആ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇന്ന്
Thursday, September 23, 2021 9:45 PM IST
ഇ​ര​വി​പ​രൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്ത​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വാ​ര്‍​ഡ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ഴ​യ​കാ​വ് മോ​ഡ​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. ‌
ഇ​ര​വി​പ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​രോ വാ​ര്‍​ഡി​ലെ​യും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും വി​ല​യി​രു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക​മാ​യ പ​രി​ഹാ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യ കേ​ന്ദ്ര​ങ്ങ​ളാ​ണ് വാ​ര്‍​ഡ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും ഒ​രു പ​ഞ്ചാ​യ​ത്തി​നെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​ല്‍ പ​ത്ത​നം​ത്തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നും ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.‌
വാ​ര്‍​ഡ് മെം​ബ​ർ, ആ​ശാ​പ്ര​വ​ര്‍​ത്ത​ക, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍, കു​ടും​ബ​ശ്രീ എ​ഡി​എ​സ് മെം​ബ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ഫീ​ല്‍​ഡ് വി​സി​റ്റ് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പൊ​തു ഇ​ട​മാ​ണ് വാ​ര്‍​ഡ് ആ​രോ​ഗ്യ​കേ​ന്ദ്രം. ഇ​വ​ര്‍ നാ​ലു​പേ​രു​മാ​യി​രി​ക്കും ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ക. വാ​ര്‍​ഡു​ക​ളു​ടെ ഡാ​റ്റാ​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​നാ​യി ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ടാ​ബും സിം​കാ​ര്‍​ഡും ന​ല്കി​യി​ട്ടു​ണ്ട്. ‌