മാ​ർ ബ​ർ​ണ​ബാ​സ് അ​നു​സ്മ​ര​ണം നാ​ളെ നീ​രാ​ട്ടു​കാ​വ് പ​ള്ളി​യി​ൽ
Thursday, September 23, 2021 9:45 PM IST
റാ​ന്നി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ ഗു​ഡ്ഗാ​വ് രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 30-ാമ​ത് ഓ​ർ​മ​ദി​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ മാ​തൃ ഇ​ട​വ​ക​യാ​യ നീ​രാ​ട്ടു​കാ​വ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എം​സി​വൈ​എം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ജീ​വ​ച​രി​ത്രം അ​വ​ത​രി​പ്പി​ക്കും. പ്ര​ഫ. ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും.
ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് താ​യി​ല്ലം ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും.
അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള​ളി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​ബി, സി​സ്റ്റ​ർ ലി​ല്ലി ജോ​സ് എ​സ്ഐ​സി , റ​വ.​ഡോ. ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡം​ഗം ആ​നി​യ​മ്മ അ​ച്ച​ൻ കു​ഞ്ഞ് എ​ന്നി​വ​ർ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ഫാ.​ഷാ​ജി ബ​ഹ​നാ​ൻ സ്വാ​ഗ​ത​വും ഏ​ബ്ര​ഹാം തോ​മ​സ് തു​ണ്ടി​യി​ൽ ന​ന്ദി​യും പ​റ​യും.