യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി​യ ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 10:26 PM IST
പ​ന്ത​ളം: പ​ന്ത​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ചു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വ​തി​യും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ ബാ​ബു വി​ലാ​സ​ത്തി​ൽ പാ​ർ​വ​തി (31), ഭ​ർ​ത്താ​വ് സു​നി​ൽ ലാ​ൽ (44) എ​ന്നി​വ​രെ​യാ​ണ് പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2020 ഏ​പ്രി​ലി​ൽ ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട​തി​നു ശേ​ഷം നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് 11 ല​ക്ഷ​ത്തി​ല​ധി​കം രൂ​പാ ബാ​ങ്ക് വ​ഴി​യും ഗൂ​ഗി​ൾ​പേ മു​ഖാ​ന്തി​ര​വും ഇ​വ​ർ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. ‌
യു​വ​തി​യു​മാ​യി വി​വാ​ഹ സ​മ്മ​തം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണെ​ന്ന് മ​റ​ച്ചു​വ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ന്ത​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്ത​ളം എ​സ്എ​ച്ച്ഒ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ശ്രീ​ജി​ത്ത്, വി​നോ​ദ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​ഞ്ജു​മോ​ൾ, സു​ശീ​ൽ കു​മാ​ർ, കൃ​ഷ്ണ​ദാ​സ്, പ്ര​കാ​ശ് എ​ന്നി​വ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദ​ന്പ​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.