വ​യോ​ധി​ക​ന്‍റെ മ​ര​ണം പു​റം​ലോ​കം അ​റി​ഞ്ഞി​ല്ല; ദി​വ​സ​ങ്ങ​ൾ കാ​വ​ലി​രു​ന്ന് ഭാ​ര്യ ‌
Wednesday, September 22, 2021 10:26 PM IST
അ​ടൂ​ർ: ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് കാ​വ​ലി​രു​ന്ന് ഭാ​ര്യ. പ​ഴ​കു​ളം ആ​ലും​മൂ​ട്, ഷാ​ലോം വീ​ട്ടി​ൽ ഫി​ലി​പ്പോ​സ് ചെ​റി​യാ​ന്‍റെ (76) മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ലാ​ണ്ഭാ​ര്യ അ​ൽ​ഫോ​ൻ​സാ ഫി​ലി​പ്പോ​സ് കാ​വ​ലി​രു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​ന്പ് ചെ​റു​മ​ക​ൻ അ​നു​ജി​ത്ത് ഫോ​ൺ വി​ളി​ച്ചെ​ങ്കി​ലും ആ​രും എ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് ചെ​റു​മ​ക​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ത​റ​യി​ൽ മ​രി​ച്ച് കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ദു​ർ​ഗ​ന്ധ​വും വ​മി​ച്ചി​രു​ന്നു.‌
വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഫി​ലി​പ്പോ​സ് ചെ​റി​യാ​ന്‍റെ ഭാ​ര്യ​യോ​ട് വി​വ​രം ചോ​ദി​ച്ച​പ്പോ​ൾ പ​ര​സ്പ​രവി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ 16 ന് ​പ​ക​ൽ വാ​ക്സി​ൻ എ​ടു​ക്കാ ൻ ​പോ​യി​രു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. അ​തു ക​ഴി​ഞ്ഞ് ആ​രും ഇ​യാ​ളെ ക​ണ്ടി​ട്ടി​ല്ല. മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ്. ഇ​രു​വ​രും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. ‌