പ്ല​സ് വ​ൺ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി ന​ഗ​ര​സ​ഭ ‌
Wednesday, September 22, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: നാ​ളെ ആ​രം​ഭി​ക്കു​ന്ന പ്ല​സ് വ​ൺ പ​രീ​ക്ഷ​യ്ക്കു​വേ​ണ്ടി സ്കൂ​ളു​ക​ൾ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ളു​ക​ളി​ൽ വൃ​ത്തി​യാ​ക്ക​ലും അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി​യ​ത്.‌ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രി​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ പി​പി​ഇ കി​റ്റു​ക​ളും ന​ൽ​കി.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും വാ​ക്സി​നേ​ഷ​ന്‍റെ​യും കൃ​ത്യ​ മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ പ്ര​സി​ദ്ധീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു. ‌